
കൊച്ചി – സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്.
ഒക്ടോബര്‍ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
സ്വര്‍ണവില വരും ദിവസങ്ങളിലും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. സ്വര്‍ണവിലയില്‍ അടുത്ത മാസത്തോടെ 3.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണവില കുതിക്കാന്‍ കാരണം. ഇസ്രയേല്‍-ഹമാസ് യുദ്ധപശ്ചാത്തലത്തില്‍ കൂടിയാണ് സ്വര്‍ണവില കുതിക്കുന്നത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]