9:24 AM IST:
ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.
8:47 AM IST:
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ മുൻ നാവികകരെ കാണാൻ അവസരം തേടി ഇന്ത്യൻ ഉദ്യോഗസ്ഥർ. നയതന്ത്ര ഉദ്യോഗസ്ഥർക്ക് കാണാൻ അവസരം തേടി. മേൽ കോടതിയിൽ അപ്പീൽ നല്കാൻ നിയമനടപടി സ്വീകരിക്കും. പ്രധാനമന്ത്രിയുടെ തലത്തിൽ ഇടപെടൽ ആലോചിക്കുന്നു. സർക്കാരിനെ കടുത്ത ആശങ്ക അറിയിച്ചിരിക്കുകയാണ് ബന്ധുക്കൾ.
8:46 AM IST:
പാലക്കാട് മുട്ടിക്കുളങ്ങരയിൽ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. ഓമ്നി വാനിലെ യാത്രക്കാരനായിരുന്നു. രാത്രി 11 മണിക്കാണ് അപകടം ഉണ്ടായത്. എതിരെ വന്ന ഇരുവാഹനങ്ങളും കൂട്ടിയിടിച്ചു.
8:43 AM IST:
ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്.
8:41 AM IST:
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ സജീവമായേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. Read More