കേരളത്തിലേക്ക് പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങും. തമിഴ്നാട്-കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്. തിരിച്ച് എറണാകുളം സൗത്ത് നിന്നും പുറപ്പെട്ട് ബെംഗളൂരുവിലേക്ക്, അവിടെ നിന്ന് ചെന്നൈയിലേക്കും സർവീസ് നടത്തും.
ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക. സമയക്രമം പുറത്തുവിട്ടിട്ടില്ല.
കേരളത്തില്‍ നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം – കാസര്‍ക്കോട് റൂട്ടില്‍ ഓടുന്ന ഈ വണ്ടികളില്‍ രാജ്യത്തെ തന്നെ മികച്ച ഒക്കുപ്പന്‍സിയാണുള്ളത്.വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം മറ്റു ട്രെയിനുകള്‍ പിടിച്ചിടുകയാണെന്നും തിരക്കു വര്‍ധിച്ചെന്നുമുള്ള പരാതികള്‍ വ്യാപകമാവുന്നതിനിടെയാണ് പുതിയ വന്ദേഭാരത് വരുമെന്ന റിപ്പോര്‍ട്ടുകൾ വരുന്നത്.
Story Highlights: Chennai-Bengaluru-EKM inter-state Vande Bharat Express Kerala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]