

കാണിപ്പയ്യൂരില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണം; വീടുകളുടെ ജനല്‍ച്ചില്ലും മൂന്നു വാഹനങ്ങളും തകര്‍ത്തു; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരില്‍ വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലും മൂന്നു വാഹനങ്ങളും തകര്‍ത്തു.
പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. കാണിപ്പയ്യൂര്‍ സ്വദേശി വിജയകുമാറിന്റെ വീടിന് നേരെയാണ് ആക്രണമുണ്ടായത്. വീട്ടുകാര്‍ ഇറങ്ങി നോക്കുമ്പോഴേക്കും ആക്രമികള്‍ കടന്നുകളഞ്ഞിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയന് എന്നയാളുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു. തൊട്ടടുത്തുള്ള വിഷ്ണുവിന്റെ ഓട്ടോറിക്ഷയുടെ സീറ്റ് കുത്തിക്കീറുകയും ചെയ്തു. ജിഷ്ണു എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറും തകര്‍ത്തു. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]