
ദോഹ: ഫാമിലി വിസയിലുള്ളവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനുള്ള ഇ സേവനത്തിന് തുടക്കമിട്ട് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഇതനുസരിച്ച് തൊഴില്‍ ഉടമകള്‍ക്ക് വിസ നടപടികള്‍ ലളിതമാക്കാനും താമസക്കാരായവര്‍ക്ക് തന്നെ തൊഴില്‍ നല്‍കാനും വേഗത്തില്‍ കഴിയും.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് നിന്ന് റിക്രൂട്ട്മെന്റ് നടത്താതെ ഖത്തറില്‍ താമസിക്കുന്നവരെ തന്നെ ജോലിയില്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് ഈ സേവനം. താമസക്കാരുടെ ആശ്രിതരായി കുടുംബ വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക് തൊഴില്‍ ലഭ്യമാണെങ്കില്‍ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി തൊഴില്‍ വിസയിലേക്ക് മാറാനാകും.
ഇതിന് വേണ്ട നടപടിക്രമങ്ങളും രേഖകളും സംബന്ധിച്ച് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. ഖത്തര്‍ ഡെവലപ്മെന്റ് ബാങ്കുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ ഇ-സേവനം പ്രഖ്യാപിച്ചത്. തൊഴിലുടമയുടെ സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലാളിയുടെ ക്യു ഐഡിയുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് കാര്‍ഡ് എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Read Also –
‘എന്തും ചെയ്യാന്‍ ഇസ്രയേലിനെ അനുവദിക്കരുത്’; ഗാസ ആക്രമണത്തില്‍ തുറന്നടിച്ച് ഖത്തര്‍ അമീര്‍
ദോഹ: ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ തുറന്നടിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. പലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ കൂട്ടക്കൊലക്ക് പച്ചക്കൊടി നല്‍കരുതെന്നും ഷൂറ കൗണ്‍സില്‍ വാര്‍ഷിക സമ്മേളനത്തില്‍ അമീര്‍ വ്യക്തമാക്കി. പലസ്തീന് വെള്ളവും മരുന്നും വരെ നിഷേധിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. എന്തും ചെയ്യാന്‍ ഇസ്രയേലിനെ അനുവദിക്കരുത്. യുദ്ധം അവസാനിപ്പിക്കണം. സമാധാന മാര്‍ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമങ്ങള്‍ തുടരുമെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
ഇതിനിടെ, 18 ദിവസമായി ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ട് വനിതകൾ ഇസ്രയേലിൽ തിരിച്ചെത്തി. രണ്ടര ആഴ്ച പിന്നിടുന്ന വ്യോമാക്രമണങ്ങളിൽ ഗാസ തകർന്നടിഞ്ഞിരിക്കുകയാണ്.
Last Updated Oct 27, 2023, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]