
ദസറ ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഹനുമാന്റെ രൂപത്തില്‍ ഘടിപ്പിച്ച ഡ്രോണിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഛത്തീസ്ഗഡിലെ അംബികാപൂരിൽ നിന്നുള്ള വിഡിയോയാണിത്. വിനല് ഗുപ്ത എന്ന ഫോട്ടോഗ്രാഫറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇദ്ദേഹം തന്നെയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നതും. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.(hanuman drone viral video)
ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ആഘോഷങ്ങളുെട ഭാഗമായി ഒത്തുകൂടിയ ആളുകള്‍ ഹനുമാന് രൂപത്തിലുള്ള ഡ്രോണ്‍ പറത്തി വിടുന്നതും ആരാധനയോടെ നോക്കി നില്ക്കുന്നതും വിഡിയോയില്‍ കാണാം.
മനുഷ്യരൂപത്തോളം വലിപ്പത്തിലാണ് ഹനുമാനെയും നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്നു പറക്കുന്ന ഹനുമാന് രൂപം താഴെ നില്ക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നത് പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ജയ് ശ്രീറാം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
Story Highlights: hanuman drone viral video
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]