
അര്ജുന് സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്ജുന് വിവാഹിതയാവുന്നു. നടന് തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വധൂവരന്മാര്ക്കൊപ്പമുള്ള അര്‍ജുന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇരുകുടുംബങ്ങളും സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിച്ചെന്നും 2024 ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അച്ഛന്മാരുടെ പാത പിന്തുടര്ന്ന് ഐശ്വര്യയും ഉമാപതിയും നേരത്തെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവര്‍ക്കും സിനിമയില്‍ കാര്യമായ ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടില്ല.
2013 ല്‍ പുറത്തെത്തിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 2018 ല്‍ അര്ജുന് തന്നെ നായകനായ പ്രേമ ബരഹ എന്ന കന്നഡ/ തമിഴ് ചിത്രത്തിലാണ് ഐശ്വര്യ പിന്നീട് അഭിനയിച്ചത്. ഇതിന്റെ കന്നഡ പതിപ്പ് അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൊല്ലിവിടവാ എന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര്. അതേസമയം അധഗപ്പട്ടത് മഗജനഞ്ജലയ് എന്ന ചിത്രത്തിലൂടെ 2017 ലാണ് ഉമാപതി രാമയ്യ സിനിമയിലേക്ക് എത്തിയത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
അതേസമയം തിയറ്ററുകളില്‍ വന്‍ വിജയം നേടുന്ന ലിയോയില്‍ അര്ജുന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹരോള്‍ഡ് ദാസ് എന്നാണ് അര്‍ജുന്റെ കഥാപാത്രത്തിന്റെ പേര്. തിയറ്ററുകളില്‍ കൈയടി നേടുന്ന കഥാപാത്രങ്ങളിലൊന്നാണ് ഇത്.
Last Updated Oct 27, 2023, 9:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]