റിയാദ്: മലയാളി ഫുട്ബോളർ ജിദ്ദയിൽ മരിച്ചു. മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ (27) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെട്ടത്തൂർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന ചേമ്പൻ മുഹമ്മദിന്റെ മകനാണ്. ജിദ്ദയിൽ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ സജീവ അംഗമായിരുന്നു.
Read Also – പ്രവാസികള്‍ക്ക് ഗുണകരം; ഫാമിലി വിസ തൊഴില്‍ വിസയാക്കാന്‍ ഇനി എളുപ്പം, ഇ-സേവനത്തിന് തുടക്കമായി
വാഹന പെർമിറ്റ് ഫീസ് വാഹനത്തിന്റെ ഇന്ധനക്ഷമതക്കനുസരിച്ച്; പുതിയ നിയമം നടപ്പാക്കി സൗദി
റിയാദ്: സൗദിയിൽ വാഹന പെർമിറ്റ് (ഇസ്തിമാറ) വാർഷിക ഫീസ് വാഹനത്തിെൻറ ഇന്ധനക്ഷമതയ്ക്കനുസരിച്ച് ഈടാക്കുന്ന പുതിയ നിയമം പ്രാബ്യത്തിൽ. ഈ മാസം 22 മുതൽ നടപ്പായ ആദ്യഘട്ടത്തിൽ 2024 മോഡൽ പുതിയ ചെറിയ (ലൈറ്റ്) വാഹനങ്ങൾക്കാണ് ബാധകം. രണ്ടാംഘട്ടത്തിൽ മുഴുവൻ ലൈറ്റ്, ഹെവി വാഹനങ്ങൾ ഉൾപ്പെടും. എൻജിൻ ശേഷി, ഇന്ധനക്ഷമത എന്ന രണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഫീസ് കണക്കാക്കുക.
2015 മോഡലിനും അതിന് മുമ്പുള്ളതിനും മുഴുവൻ ഹെവി വാഹനങ്ങൾക്കും എൻജിൻ ശേഷി അനുസൃതമായിട്ടായിരിക്കും ഫീസ് കണക്കാക്കുക. 2016 മോഡലും അതിനുശേഷവുമുള്ളതുമായ എല്ലാ ചെറുകിട വാഹനങ്ങളുടെയും ഫീസ് ഇന്ധക്ഷമതക്ക് അനുസൃതമായിരിക്കും. ഇന്ധനക്ഷമത അനുസരിച്ചുള്ള ഫീസ് അഞ്ച് തലങ്ങളായും തിരിച്ചിട്ടുണ്ട്. കുറഞ്ഞ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്ക് ഫീസ് ഉണ്ടാകില്ല.
2021 ആഗസ്റ്റിലാണ് സൗദി മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനെമടുത്തത്. വാർഷിക ഫീസ് നടപ്പാക്കുന്നതിൽ നിരവധി സർക്കാർ ഏജൻസികൾ ഉൾപ്പെടുന്നുണ്ട്. വാണിജ്യ മന്ത്രാലയം, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി അതോറിറ്റി, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്, നാഷനൽ ഇൻഫർമേഷൻ സെൻറർ, സൗദി എനർജി എഫിഷ്യൻസി സെൻറർ എന്നിവ ഇതിൽ ഉൾപ്പെടും.
അതേസമയം, വാഹനത്തിെൻറ ഇന്ധന ഉപഭോഗം അനുസരിച്ച് വാർഷിക ഫീസ് അഞ്ച് തലങ്ങളായി തിരിച്ചിട്ടുണ്ടെന്ന് ദേശീയ പ്ലാറ്റ്ഫോം ‘മർകബത്തി’ പറഞ്ഞു. കുറഞ്ഞ ഉപഭോഗ വാഹനങ്ങൾക്ക് വാർഷിക ഫീസ് ഈടാക്കില്ലെന്നും വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് markabati.saso.gov.sa എന്ന ലിങ്കിൽ ‘മർകബതി’ പ്ലാറ്റ്ഫോം സന്ദർശിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 27, 2023, 6:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]