
ഗാസ സിറ്റി- ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതു വരെ തടവിലാക്കിയവരെ മോചിപ്പിക്കാനാകില്ലെന്ന് ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് പ്രതിനിധി സംഘത്തിലെ ഒരംഗമാണ് ഇക്കാര്യം അറിയിച്ചതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഏഴിന് ഇസ്രായിലിൽ നടത്തിയ മിന്നലാക്രമണത്തിലാണ് ഇസ്രായിൽ സൈനികർ അടക്കമുള്ളവരെ ബന്ദികളാക്കിയത്.
അതിനിടെ, സിറിയയിലെ ഇറാൻ അനുകൂല കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് വ്യക്താക്കി. ഈ ആക്രമണത്തിന് ഇസ്രായിൽ- ഹമാസ് യുദ്ധവുമായി ബന്ധമില്ലെന്നും അമേരിക്ക അവകാശപ്പെട്ടു.
ഇസ്രായിൽ ഗാസയിലെ വ്യോമക്രമണം തുടരുകയാണ്.
പാർപ്പിട കെട്ടിടങ്ങൾ തകർക്കപ്പെട്ട
ആക്രമണങ്ങളിൽ ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായിൽ ക്രൂരതയിൽ കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളുമുണ്ട്.
ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളുടെ പേരുകൾ ഗാസ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
മരണസംഖ്യയുടെ വിശ്വാസ്യത
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചോദ്യം ചെയ്തതിനെ തുടർന്നാണിത്.
ഒക്ടോബർ 7 മുതൽ കുറഞ്ഞത് 7,028 ഫലസ്തീനികൾ ഇസ്രായിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 1400-ലധികം പേരാണ് കൊല്ലപ്പെട്ടത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]