ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് മികച്ച തുടക്കം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്, ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സെടുത്തിട്ടുണ്ട്.
സാഹിബ്സാദ ഫര്ഹാന് (31), ഫഖര്‍ സമാന് (12) എന്നിവരാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ് പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം റിങ്കു സിംഗ് ടീമിലെത്തി.
ശിവം ദുബെ, ജസ്പ്രീത് ബുമ്ര എന്നിവരും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പുറത്തായി. പാകിസ്ഥാന് മാറ്റങ്ങളില്ലാതെയാണ് കളിക്കുന്നത്.
ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (നായകന്), തിലക് വര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി. പാകിസ്ഥാന്: സാഹിബ്സാദ ഫര്ഹാന്, ഫഖര്‍ സമാന്, സയിം അയൂബ്, സല്മാന് അഗ (നായകന്), ഹുസൈന് തലാത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.
ഓപ്പണര്‍ അഭിഷേക് ശര്‍മ പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകും.
അഭിഷേകും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്കിയാല് ഇന്ത്യയുടെ വിജയവഴി എളുപ്പമാകും. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്, ശിവം ദുബെ എന്നിവര്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്.
ജസ്പ്രീത് ബുമ്രയുടെ പേസ് ബൗളിങ്ങിനൊപ്പം കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്‍ മികവും മത്സരഫലം നിര്‍ണയിക്കും. ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യ – പാകിസ്ഥാന് ഫൈനലിന് ദുബായ് വേദിയാകുന്നത്.
ഈ ടൂര്‍ണമെന്റില്‍ ഇതിനോടകം രണ്ട് തവണ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഫൈനലിലെ സമ്മര്‍ദ്ദം വ്യത്യസ്തമായിരിക്കും. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നവര്‍ക്ക് കിരീടം സ്വന്തമാക്കാം.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]