ഇക്കാലത്ത് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ദീർഘനാളത്തെ ആലോചനകൾക്കും കൃത്യമായ ആസൂത്രണത്തിനും ശേഷമാണ് പലരും ഈ രംഗത്തേക്ക് കടന്നുവരുന്നത്.
എന്നാൽ ഒരു ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചാൽ, രജിസ്ട്രേഷൻ, നിയമവശങ്ങൾ തുടങ്ങി നിരവധി സംശയങ്ങൾ സ്വാഭാവികമായും ഉണ്ടാകാം. ഒരു പുതിയ സംരംഭം രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രധാന ഘട്ടങ്ങൾ താഴെ നൽകുന്നു.
1. ബിസിനസ് ഘടന തിരഞ്ഞെടുക്കാം നിങ്ങളുടെ സംരംഭം നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് അതിൻ്റെ ഘടന തീരുമാനിക്കേണ്ടതുണ്ട്.
ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP), പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പാർട്ണർഷിപ്പ് ഫേം എന്നിങ്ങനെ വിവിധ ഓപ്ഷനുകൾ ലഭ്യമാണ്. നിങ്ങളുടെ ബിസിനസിൻ്റെ സ്വഭാവത്തിനും ആവശ്യകതയ്ക്കും അനുയോജ്യമായത് തിരഞ്ഞെടുക്കുകയാണ് ആദ്യ പടി.
ബിസിനസ് ഘടന തിരഞ്ഞെടുത്ത ശേഷം, ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റിനായി ബന്ധപ്പെട്ട അതോറിറ്റിയിൽ അപേക്ഷ സമർപ്പിക്കണം.
ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ നിങ്ങളുടെ ബിസിനസ് ഒരു നിയമപരമായ സ്ഥാപനമായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടും. അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ രേഖകളും നൽകണം.
സ്ഥാപനത്തിൻ്റെ പേര്, ഉടമകളുടെ വിവരങ്ങൾ, രജിസ്റ്റർ ചെയ്ത ഓഫീസ് വിലാസം തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടും. രജിസ്ട്രേഷന് ആവശ്യമായ ഫീസും അപേക്ഷയോടൊപ്പം അടയ്ക്കണം.
ബിസിനസിൻ്റെ തരം അനുസരിച്ച് ഫീസിൽ വ്യത്യാസമുണ്ടാകാം. 2.
സ്റ്റാർട്ടപ്പ് ഇന്ത്യ രജിസ്ട്രേഷൻ നിങ്ങളുടെ സംരംഭം സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായി startupindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ‘Register’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
ആവശ്യമായ വിവരങ്ങൾ നൽകി ഒരു അക്കൗണ്ട് ഉണ്ടാക്കുക. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ സ്റ്റാർട്ടപ്പ് ഇന്ത്യയിൽ നിങ്ങളുടെ സ്ഥാപനത്തിന് ഒരു പ്രൊഫൈൽ ലഭിക്കും.
ഇതുവഴി സർക്കാർ പദ്ധതികൾ, ആക്സിലറേഷൻ, ഇൻകുബേറ്റർ പ്രോഗ്രാമുകൾ, മത്സരങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. 3.
ഡിപിഐഐടി അംഗീകാരം നേടാം ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) അംഗീകാരം നേടുന്നത് വഴി നികുതിയിളവുകൾ, ലളിതമായ തൊഴിൽ-പരിസ്ഥിതി നിയമങ്ങൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. അംഗീകാരത്തിനായി സ്റ്റാർട്ടപ്പ് ഇന്ത്യ വെബ്സൈറ്റിലെ നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
ശേഷം ‘Schemes and Policies’ ടാബിന് കീഴിലുള്ള ‘DPIIT Recognition for Startups’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 4.
അംഗീകാരത്തിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക ഡിപിഐഐടി അംഗീകാരത്തിനുള്ള അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക. സ്ഥാപനത്തിൻ്റെ പൂർണ്ണമായ വിലാസം, അംഗീകൃത പ്രതിനിധിയുടെ വിവരങ്ങൾ, ഡയറക്ടർമാരുടെയോ പാർട്ണർമാരുടെയോ വിവരങ്ങൾ, സംരംഭത്തിൻ്റെ പ്രവർത്തനങ്ങൾ, സെൽഫ് സർട്ടിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട
വിവരങ്ങൾ നൽകേണ്ടിവരും. എല്ലാ വിവരങ്ങളും നൽകിയ ശേഷം നിബന്ധനകളും വ്യവസ്ഥകളും (Terms and Conditions) അംഗീകരിച്ച് അപേക്ഷ സമർപ്പിക്കുക.
5. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കൽ നിങ്ങൾ നൽകിയ വിവരങ്ങൾ അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തും.
ഈ നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, അംഗീകാരം ലഭിച്ചതിൻ്റെ സർട്ടിഫിക്കറ്റ് അടങ്ങിയ ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]