ചേർത്തല: ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ശേഷം യാത്രാക്കൂലി ആവശ്യപ്പെട്ട ഡ്രൈവറെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിൽ.
മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ചേർത്തല നഗരസഭ പതിനാലാം വാർഡിലെ തോപ്പുവെളിയിൽ നെബു (40), കോയിതുരുത്തുവെളി ശ്യാം (39), തണ്ണീർമുക്കം പുനത്തിക്കരി സ്വദേശി ഷിബിൻ (29) എന്നിവരെയാണ് ചേർത്തല പോലീസ് ഇൻസ്പെക്ടർ ജി.
അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടം വിളിച്ച സംഘം ഓംകാരേശ്വരത്ത് എത്തിയപ്പോൾ യാത്രാക്കൂലി നൽകാതെ ഡ്രൈവർ ജിപ്സൺ സാമുവലിനെ റോഡിലിട്ട് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിപ്സണെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]