ചെന്നൈ ∙
സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം.
മധുര ബെഞ്ച് ഹർജി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം. അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.
റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിനു തൊട്ടുമുൻപു റാലിക്കുനേരെ കല്ലേറുണ്ടായെന്നും
പറയുന്നു. ദുരന്തത്തിനു പിന്നിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.
അതിനിടെ, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട
കേസ് അന്വേഷണത്തിന്റെ തുടർനടപടികളുടെ ഭാഗമായി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ അടിയന്തര യോഗം ചേർന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ്.ഡേവിഡ്സണിന്റെ നേതൃത്വത്തിലാണ് കരൂരിൽ യോഗം ചേർന്നത്.
പൊലീസ് ലാത്തിവീശിയിട്ടില്ലെന്നും പ്രകോപനം ഉണ്ടാക്കുന്ന ഒന്നും നടന്നിട്ടില്ലെന്നും എഡിജിപി പറഞ്ഞു. കരൂരിൽ കല്ലേറ് നടന്നിട്ടില്ല.
ടിവികെയാണ് മാർഗനിർദേശങ്ങൾ ലംഘിച്ചത്. വിജയ് ചടങ്ങൾ ലംഘിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു.
അപകടത്തിനു തൊട്ടുപിന്നാലെ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.
വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ സംഭവസ്ഥലം സന്ദർശിച്ചു. അതേസമയം, വിജയ്യുടെ റാലി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല.
കരൂരിലെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാകും വരെ പാർട്ടിയുടെ പൊതുസമ്മേളനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്തിൽ കണ്ണൻ എന്നയാൾ ഹർജി സമർപ്പിച്ചത്. കരൂരിലെ അപകടത്തിൽ പരുക്കേറ്റയാളാണ് സെന്തിൽ കണ്ണൻ.
കരൂരിലുണ്ടായത് സാധാരണ അപകടമല്ലെന്നും ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും പൊതുജനങ്ങളുടെ സുരക്ഷയിലുള്ള അനാസ്ഥയുമാണ് ദുരന്തത്തിന് വഴിവച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഉത്തരവാദിത്തം ഉറപ്പാക്കിയ ശേഷം മാത്രമേ ടിവികെ റാലികൾക്ക് വീണ്ടും അനുമതി നൽകാവൂ എന്നും പൊതുസുരക്ഷ അപകടത്തിലാകുമ്പോൾ ജീവിക്കാനുള്ള അവകാശത്തിനു (ഭരണഘടനയുടെ ആർട്ടിക്കിൾ 21) സംഘം ചേരാനുള്ള അവകാശത്തേക്കാൾ മുൻഗണന നൽകണമെന്നും ഹർജിയിൽ സെന്തിൽ കണ്ണൻ ആവശ്യപ്പെടുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]