ആലപ്പുഴ: വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച് എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ.
എൻഎസ്എസ് കേരളത്തിലെ ഏറ്റവും ശക്തമായ സംഘടനയാണെന്നും ജി സുകുമാരൻ നായർ കരുത്തുറ്റ നേതാവാണെന്നും ഹരികുമാർ കോയിക്കൽ അഭിപ്രായപ്പെട്ടു. മന്നത്ത് പത്മനാഭന്റെ അതേ പാതയാണ് സുകുമാരൻ നായർ പിന്തുടരുന്നത്.
ജനറൽ സെക്രട്ടറിക്ക് പിന്തുണ നൽകുന്നതിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ജനറൽ സെക്രട്ടറി എടുക്കുന്ന തീരുമാനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പെരുന്നയിൽ നടന്ന വാർഷിക സമ്മേളനം സമാപിച്ചതെന്നും ഹരികുമാർ കൂട്ടിച്ചേര്ത്തു.
എൻഎസ്എസ് കാലാകാലങ്ങളിൽ പല നിലപാടുകളും എടുക്കും. നിലപാടുകൾ വ്യക്തിപരമല്ല.
ലാഭനഷ്ടക്കണക്ക് നോക്കാതെ ജി സുകുമാരൻ നായർ തീരുമാനം എടുക്കും. ഒരു ഞായറാഴ്ച പോലും അവധി എടുക്കാതെയാണ് ജനറൽ സെക്രട്ടറി പ്രവർത്തിക്കുന്നത്.
അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോഴും ജനറൽ സെക്രട്ടറി കർമ്മ നിരതനായിരുന്നു. എൻഎസ്എസ് എടുക്കുന്ന നിലപാടുകൾ എല്ലാം സമൂഹത്തിനും സംഘടനയ്ക്കും പ്രയോജനപ്പെടുന്നതാണ്.
എടുത്ത തീരുമാനത്തിൽ ജനറൽ സെക്രട്ടറി ഉറച്ച് നിൽക്കും. ജനറൽ സെക്രട്ടറിയുടെ തീരുമാനങ്ങൾക്ക് സമുദായം ഒരേ മനസ്സോടെ പിന്തുണ നൽകുമെന്നും ഹരികുമാർ വ്യക്തമാക്കി.
സുകുമാരൻ നായർക്കെതിരെ പ്രതിഷേധം രൂക്ഷം സുകുമാരൻ നായർക്കെതിരെ പ്രതിഷേധം തുടരുകയാണ്. എൻഎസ്എസ് പ്രതിനിധി സഭ സുകുമാരൻ നായരുടെ നിലപാടിനെ പിന്തുണക്കുമ്പോഴും പ്രതിഷേധം തീരുന്നില്ല.
നെയ്യാറ്റിൻകരയിൽ ശരണം വിളിച്ച് ഭാരവാഹികൾ സുകുമാരൻ നായരുടെ കോലം കത്തിച്ചു. നെയ്യാറ്റിൻകര കളത്തറക്കൽ കരയോഗം ഓഫീസിന് മുന്നിലായിരുന്നു ശരണം വിളിച്ച് കോലം കത്തിക്കൽ.
കരയോഗം ഭാരവാഹികളടക്കമുള്ളവർ പ്രതിഷേധത്തിലുണ്ടായിരുന്നു. ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ പിൻവലിക്കാതെ സർക്കാറുമായി ഒത്ത് തീർപ്പായതിലാണ് എതിർപ്പെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
അമ്പലപ്പുഴയിലും കുട്ടനാടും മങ്കൊമ്പും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൊടുമണ്ണിൽ കരയോഗ കെട്ടിടങ്ങൾക്ക് മുന്നിൽ സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനർ ഉയർന്നു.
മഹാസമ്മേളനത്തിനായി സ്ഥാപിച്ച ജനറൽ സെക്രട്ടറിയുടെ ചിത്രങ്ങളും നശിപ്പിച്ചു. വി കോട്ടയത്തെ പോസ്റ്ററിൽ സുകുമാരൻ നായരരെ ചതിയൻ ചന്തുവെന്നാണ് വിശേഷിപ്പിക്കുന്നത്.
അതിനിടെ, പ്രതിഷേധക്കാരെ തള്ളി സുകുമാരൻ നായർക്ക് പൂർണ്ണ പിന്തുണ നൽകി പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി.
എൻഎസ്എസിന് സ്വതന്ത്രമായ നിലപാടെടുക്കാമെന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ പങ്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. ശബരിമലയോടുള്ള താല്പര്യം കണക്കിലെടുത്താണ് സമുദായ സംഘടനകളുടെ പിന്തുണയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് .
അഴിമതി രഹിത നിലപാടിനുള്ള പിന്തുണ കൂടിയാണ് അതെന്നും വിശദീകരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]