ഹൃദ്രോഗം ഇപ്പോൾ പ്രായമായവർക്ക് മാത്രം വരുന്ന ഒരു രോഗമല്ല – ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അകാല മരണത്തിന് പ്രധാന കാരണമായി ഇത് മാറിയിരിക്കുന്നു. റോബോട്ടിക് സഹായത്തോടെയുള്ള ആൻജിയോപ്ലാസ്റ്റി മുതൽ എ ഐ -ഗൈഡഡ് ഡയഗ്നോസ്റ്റിക്സ് വരെയുള്ള ചികിത്സയിൽ നാം ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ടിരിക്കുമ്പോഴും, 80 % ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും അവ സംഭവിക്കുന്നതിന് മുമ്പ് തടയാൻ നമുക്ക് കഴിയാതെ വരുന്നു.
ലോകമെമ്പാടുമുള്ള മുതിർന്നവരിൽ രോഗനിർണയം നടത്താത്ത മൂന്നിൽ ഒരാൾക്ക് അമിത രക്തസമ്മർദ്ദം ഉണ്ടെന്ന് സർവ്വേകൾ സൂചിപ്പിക്കുന്നു. ഹൃദ്രോഗത്തിന്റെ ഏറ്റവും വലിയ അപകടകങ്ങളിൽ ഒന്ന് അമിത രക്തസമ്മർദ്ദം ആണ്.
ദക്ഷിണേഷ്യയിൽ, ഹൃദ്രോഗം വർധിക്കുന്നത് 30, 40 വയസ്സുള്ള ചെറുപ്പക്കാരിലാണ്. നഗരങ്ങളിലെ മാനസികസമ്മർദ്ദം, വ്യായാമം ഇല്ലാത്ത ഉദാസീനമായ ജീവിതശൈലി, ഫാസ്റ്റ് ഫുഡ് സംസ്കാരം എന്നിവ ഈ രോഗാവസ്ഥകൾക്ക് ആക്കം കൂട്ടുന്നു.
‘ഒരു സ്പന്ദനവും നഷ്ടപ്പെടുത്തരുത്’ എന്ന സന്ദേശം ഉയർത്തിയാണ് ഈ ലോക ഹൃദയ ദിനം നാം ആചരിക്കുന്നത്. സമീകൃത പോഷകാഹാരം, പതിവ് വ്യായാമം, മാനസികസമ്മർദ്ദ നിയന്ത്രണം, നല്ല ഉറക്കം, പുകയില അല്ലെങ്കിൽ അമിതമായ മദ്യം ഒഴിവാക്കൽ തുടങ്ങിയ ലളിതവും സ്ഥിരതയുള്ളതുമായ ശീലങ്ങൾ ആരോഗ്യമുള്ള ഹൃദയം ഉറപ്പുവരുത്താൻ സഹായിക്കും.
ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുമ്പുതന്നെ, അപകടസാധ്യതകൾ കണ്ടെത്തുന്നതിന് പതിവ് ആരോഗ്യ പരിശോധനകൾ – രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നിരീക്ഷിക്കുന്നത് – അത്യന്താപേക്ഷിതമാണ്. ഇന്ന്, റോബോട്ടിക് സഹായത്തോടെയുള്ള ആൻജിയോപ്ലാസ്റ്റി, ഡ്രഗ്-എലൂട്ടിംഗ് ബയോറിസോർബബിൾ സ്റ്റെന്റുകൾ, പ്രിസിഷൻ-ഗൈഡഡ് ഇടപെടലുകൾക്കുള്ള ഇൻട്രാവാസ്കുലർ ഇമേജിംഗ് (OCT, IVUS), ഓപ്പൺ-ഹാർട്ട് സർജറിയുടെ ആവശ്യകത കുറയ്ക്കുന്ന ട്രാൻസ്കത്തീറ്റർ വാൽവ് റീപ്ലേസ്മെന്റുകൾ (TAVR, TMVR) തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ നമുക്കുണ്ട്.
ഹൈബ്രിഡ് കാർഡിയാക് കാത്ത് ലാബുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-ഡ്രിവൺ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, റിമോട്ട് കാർഡിയാക് മോണിറ്ററിംഗ് ഉപകരണങ്ങൾ എന്നിവ മികച്ച ചികിത്സാഫലങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും തത്സമയ ഹൃദയാരോഗ്യ ട്രാക്കിംഗിനായി ധരിക്കാവുന്ന സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന കാർഡിയാക് പുനരധിവാസ പരിപാടികൾ ഇപ്പോൾ സജീവമായി വരുന്നുണ്ട്.
ജീവിതശൈലീ മാറ്റം, സാമൂഹ്യ അവബോധം, നേരത്തെ രോഗം കണ്ടെത്തൽ എന്നിവ സംയോജിപ്പിച്ചുള്ള ‘പ്രിവന്റീവ് കാർഡിയോളജി’ ഹൃദ്രോഗത്തിനെതിരായ ഏറ്റവും ശക്തമായ ആയുധമാണ് ഇപ്പോൾ. ലോകത്തിലെ മൂന്നിൽ ഒന്ന് പേരുടെ മരണകാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെങ്കിലും മിക്ക കേസുകളും സമയബന്ധിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും മുൻകരുതലായി സ്വീകരിക്കുന്ന ആരോഗ്യ നടപടികളിലൂടെയും തടയാൻ കഴിയും. നിങ്ങളുടെ ഹൃദയത്തെ ദിവസവും പരിപാലിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപം.
അതുകൊണ്ട് പ്രതിരോധം ഇവിടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമല്ല, പൊതുജനാരോഗ്യ മുൻഗണന തന്നെയാണ്. (കോഴിക്കോട് മൈഹാർട്ട് സെന്റർ ഫോർ കാർഡിയാക് കെയറിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ.
ആശിഷ് കുമാർ മണ്ടലെ തയ്യാറാക്കിയ ലേഖനം.) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]