യുഎസ്സിൽ 11 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിട്ടും ഇന്ത്യയിൽ ജോലി കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് യുവാവിൻ്റെ വെളിപ്പെടുത്തൽ. അടുത്ത മാസം അമേരിക്കയിൽ നിന്ന് ബാംഗ്ലൂരിലേക്ക് മടങ്ങാനിരിക്കെ, അനുയോജ്യമായ ഒരു ജോലി കണ്ടെത്താനാവാത്തത് കടുത്ത നിരാശ നൽകുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
“യുഎസിൽ 11 വർഷത്തെ പ്രവൃത്തിപരിചയം, എന്നിട്ടും ജോലി കിട്ടുന്നില്ല” എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് യുവാവ് തൻ്റെ തൊഴിൽപരമായ പ്രതിസന്ധി വിവരിച്ചത്. തൻ്റെ ശ്രമങ്ങൾ പരാജയപ്പെടുന്നതിൻ്റെ കാരണം എന്താണെന്ന് യുവാവ് കുറിപ്പിൽ ചോദിക്കുന്നു.
“എനിക്ക് എവിടെയാണ് പിഴയ്ക്കുന്നത്? ഞാൻ naukri.com-ൽ പ്രൊഫൈൽ ഉണ്ടാക്കി, LinkedIn വഴി ആളുകളുമായി നേരിട്ട് ബന്ധപ്പെട്ടു, വിവിധ കരിയർ വെബ്സൈറ്റുകളിലൂടെ അപേക്ഷിച്ചു, റെഫറലുകൾ തേടി. എന്നിട്ടും ഒന്നും ഫലവത്തായില്ല” എന്ന് അദ്ദേഹം പറയുന്നു.
r/returnToIndia എന്ന സബ്റെഡ്ഡിറ്റിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കൺസൾട്ടിംഗ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലാണ് തനിക്ക് പ്രവൃത്തിപരിചയമെന്നും ഇന്ത്യയിൽ സമാനമായ തസ്തികകളാണ് അന്വേഷിക്കുന്നതെന്നും യുവാവ് കൂട്ടിച്ചേർത്തു.
തുടർച്ചയായ തിരസ്കാരങ്ങൾ തന്നെ കടുത്ത നിരാശയിലാഴ്ത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുവാവിൻ്റെ പോസ്റ്റ് ശ്രദ്ധ നേടിയതോടെ നിരവധി പേർ ഉപദേശങ്ങളുമായി രംഗത്തെത്തി.
ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ജോലിക്ക് ശ്രമിക്കുന്നതാണ് ഉചിതമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. വിദേശത്തുള്ള ഒരാളെ നിയമിക്കാൻ ഇന്ത്യയിലെ കമ്പനികൾ പൊതുവേ താൽപ്പര്യം കാണിക്കാറില്ലെന്നും അതിനാൽ നാട്ടിലെത്തിയ ശേഷം അപേക്ഷകൾ നൽകുന്നതാണ് ഫലം ചെയ്യുകയെന്നും പലരും ചൂണ്ടിക്കാട്ടി.
2023-ൽ സമാനമായ അനുഭവം നേരിട്ട ഒരാൾ കമൻ്റ് ചെയ്തത്, “ഇന്ത്യയിൽ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ കമ്പനികൾ ഗൗരവമായി പരിഗണിക്കില്ല, അതിനാൽ ആദ്യം നാട്ടിലെത്തുക” എന്നായിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]