ദില്ലി: പായ്വഞ്ചിയിൽ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദിൽനയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തിൽ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി.
ദൗത്യം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ ഇരുവരും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ ഇരുവരുടെയും സാഹസിക യാത്ര നിരവധി സ്ത്രീകൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെയും നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രശംസിച്ചു. ജിഎസ്ടി പരിഷ്കാരത്തെക്കുറിച്ചും അതിൽ ജനങ്ങൾക്ക് ലഭിച്ച ഗുണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഉത്സവകാലത്ത് സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്നും ഗാന്ധിജയന്തി ദിനത്തിൽ ഖാദി ഉൽപന്നങ്ങൾ വാങ്ങണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അസമീസ് സംസ്കാരത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു സുബീൻ ഗാർഗെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]