പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് എന്ത് ചെയ്താലും വിവാദമാകുന്ന ഒരു സാഹചര്യമാണുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. താൻ ഒരു രൂപയുടെ പോലും അഴിമതി നടത്തിയിട്ടില്ല.
ഒരു കട്ടൻചായയുടെ പേരിൽ പോലും സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. ഇക്കാര്യം വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് സമുദായ നേതാക്കൾ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്സ് ശബരിമലയാണെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. ബോർഡിന് കീഴിൽ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും അൻപതിൽ താഴെ ക്ഷേത്രങ്ങൾക്ക് മാത്രമാണ് സ്വയംപര്യാപ്തതയുള്ളത്.
ശബരിമലയിൽ നിന്ന് ഏകദേശം 600 കോടി രൂപ വരുമാനം ലഭിക്കുമ്പോൾ, രണ്ടാം സ്ഥാനത്തുള്ള ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം 16 കോടി രൂപ മാത്രമാണ്. ശബരിമലയുടെ കൂടുതൽ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്.
ബോർഡിന്റെ പ്രധാന ലക്ഷ്യം ശബരിമലയുടെ സമഗ്ര വികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് തുടങ്ങിയ പ്രമുഖ സമുദായ സംഘടനകൾ ബോർഡിന് പിന്തുണ നൽകുന്നുണ്ട്.
ഈ പിന്തുണ സർക്കാരിനോടോ ദേവസ്വം ബോർഡിനോടോ ഉള്ള താൽപ്പര്യം കൊണ്ടല്ല, മറിച്ച് ശബരിമലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞും ക്ഷേത്രവികസനം ലക്ഷ്യമിട്ടുമാണ്. ശബരിമലയിലെ സ്വർണ്ണ ശില്പം അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയത് എല്ലാ നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ്.
ഇക്കാര്യം സ്പെഷ്യൽ കമ്മീഷണറെ അറിയിക്കുന്നതിൽ മാത്രമാണ് കാലതാമസമുണ്ടായതെന്നും പി എസ് പ്രശാന്ത് വിശദീകരിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]