ജറുസലം/ന്യൂയോർക്ക് ∙ വെടിനിർത്തലിനുള്ള രാജ്യാന്തര സമ്മർദം തള്ളി
ഇസ്രയേൽ തുടരുന്ന കര, വ്യോമ ആക്രമണങ്ങളിൽ 44 പേർ മരിച്ചു. കഴിഞ്ഞ ദിവസം യുഎൻ പൊതുസഭയിൽ കനത്ത പ്രതിഷേധം നേരിട്ട
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നാളെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണും. വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ട്രംപ് അറിയിച്ചിരുന്നു.
ഗാസ ആക്രമണത്തെ, ന്യൂയോർക്കിൽ ചേർന്ന ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക (ഇബ്സ) മന്ത്രിതല യോഗം അപലപിച്ചു.
വിദേശകാര്യമന്ത്രിമാരായ എസ്.ജയ്ശങ്കർ (ഇന്ത്യ), മൗറോ വിയേറ (ബ്രസീൽ), സിൻഡിസിവെ ചികുങ (ദക്ഷിണാഫ്രിക്ക) എന്നിവർ പങ്കെടുത്തു. യുഎൻ പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
വെസ്റ്റ് ബാങ്കും ഗാസയും പലസ്തീനിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയ യോഗം, പലസ്തീൻകാരുടെ സ്വയംനിർണായവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു.
ഗാസയിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്നും ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരെ ഹമാസ് വിട്ടയയ്ക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെയും അപലപിച്ചു.
ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]