ന്യൂയോർക്ക് ∙
പൊതുസഭാ സമ്മേളനത്തിനായി എത്തി, പുറത്ത് പലസ്തീൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വീസ റദ്ദാക്കുമെന്ന് അമേരിക്ക. യുഎസ് സൈനികർ മനുഷ്യത്വത്തിനു നേരെ തോക്കുചൂണ്ടരുതെന്നും ട്രംപിന്റെ ഉത്തരവ് നിരസിച്ച് മാനവികതയുടെ ഉത്തരവ് അനുസരിക്കണമെന്നും ആഹ്വാനം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ഗുസ്താവോ പെട്രോ തന്റെ പ്രസംഗത്തിൽ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ഗുസ്താവോ ആരോപിച്ചു. ‘പലസ്തീനെ മോചിപ്പിക്കാൻ’ ഏഷ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സൈനിക കൂട്ടായ്മ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ തടയണമെന്നും ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെ കടുത്ത വിമർശകനാണ് കൊളംബിയൻ പ്രസിഡന്റ്.
ഇസ്രയേലിൽനിന്നും ആയുധങ്ങൾ വാങ്ങുന്നത് കൊളംബിയ നിർത്തിവച്ചിരിക്കുകയാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]