ചെന്നൈ ∙ ദ്രാവിഡ പാർട്ടികൾ അരങ്ങു വാഴുന്ന തമിഴകത്ത് അതേ രാഷ്ട്രീയം പറഞ്ഞ
‘ഐഡിയയും ഇല്ല ഐഡിയോളജിയും ഇല്ല’ എന്നു പറഞ്ഞാണ് ആദ്യം മുതിർന്ന രാഷ്ട്രീയക്കാർ പരിഹസിച്ചത്. ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും രാഷ്ട്രീയ ആചാര്യമാരായി കാണുന്ന പെരിയാറിനെയും അണ്ണാദുരൈയെയുമൊക്കെ ഒപ്പം ചേർത്താണു നടനും ടിവികെ എന്ന പാർട്ടിയെ അവതരിപ്പിച്ചത്.
പക്ഷേ, വിക്രവാണ്ടിയിലും മധുരയിലും അദ്ദേഹം വിളിച്ചു ചേർത്ത സംസ്ഥാന സമ്മേളനങ്ങളിലെത്തിയ ജനക്കൂട്ടം അക്ഷരാർഥത്തിൽ മറ്റു പാർട്ടികളെ ഞെട്ടിച്ചു.
മുൻകൂട്ടി തയാറാക്കിയ പ്രസംഗങ്ങളിൽ ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ചിരുന്നു. തന്റെ ഓരോ വാക്കുകൾക്കും കയ്യടി ഉറപ്പാക്കും വിധം സിനിമാ സ്റ്റൈൽ ഡയലോഗുകൾ പ്രസംഗത്തിൽ ഉടനീളം മാലപോലെ ചേർത്തു കെട്ടിയാണ് അവതരിപ്പിച്ചത്.
നോക്കി വായിക്കുമ്പോഴും വാക്കുകളിൽ അദ്ദേഹം തീ പറത്തി.
ആദ്യമൊക്കെ സിനിമാക്കാരന്റെ ആഘോഷക്കൂട്ടം പോലെ ഈ സംഘത്തെ മറ്റു രാഷ്ട്രീയ കക്ഷികൾ ചിരിച്ചു തള്ളിയെങ്കിലും ജില്ലാതല രാഷ്ട്രീയ പര്യടനങ്ങൾ കണക്കുകൂട്ടലുകളെ കടപുഴക്കി. അതുവരെ വിജയ്യെ അവഗണിച്ചിരുന്ന ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ ഒളിയമ്പുകളുമായി രംഗത്തെത്തി.
പഴയതും പുതിയതുമായ ശത്രുക്കൾ ഡിഎംകെയ്ക്കു വിഷയമല്ലെന്നു പറഞ്ഞു. ഇതിനെതിരെ വിജയ്യും തിരിച്ചടിച്ചു.
കടുത്ത നിബന്ധനകളോടെ മാത്രമാണു വിജയ്യുടെ സമ്മേളനങ്ങൾക്കു പൊലീസ് അനുമതി നൽകുന്നത്.
ഇതിനു പിന്നിൽ ഡിഎംകെയാണെന്നാണ് ടിവികെയുടെ ആരോപണം. ഇതിനെ ചോദ്യം ചെയ്തുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഡിഎംകെയും ടിവികെയും തമ്മിലാണെന്ന് തുടർച്ചയായി വിജയ് പറയുന്നത്. ഇത് അണ്ണാഡിഎംകെയെയും ബിജെപിയെയും ചൊടിപ്പിച്ചെങ്കിലും അവർ കാര്യമായി പ്രതികരിച്ചില്ല.
ഭാവിയിൽ വിജയ്യെ തങ്ങൾക്കൊപ്പമെത്തിക്കാമെന്ന പ്രതീക്ഷ അവർ കൈവിട്ടിട്ടുമില്ല.
കരൂരിൽ ഡിഎംകെ സർക്കാറിന്റെ വാഗ്ദാന ലംഘനങ്ങളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ഡിഎംകെ സർക്കാർ വിമാനത്താവളം ഉൾപ്പെടെ വാഗ്ദാനം ചെയ്തതു നടപ്പായില്ലെന്നു വിജയ് പറഞ്ഞു.
ഇതിനിടെ ആൾക്കൂട്ടത്തിൽ അസ്വസ്ഥത തുടങ്ങി. വഴി കൊടുക്കൂ എന്ന് വിജയ് പ്രസംഗിക്കുന്നുണ്ടായിരുന്നു.
അതിനിടെ ഒരു ആംബുലൻസ് വരുന്നത് കണ്ട് ഇതെന്താ ആംബുലൻസിൽ നമ്മുടെ കൊടി എന്ന് വിജയ് ചോദിക്കുന്നുണ്ട്. തുടർന്ന് പ്രശ്നം മനസ്സിലായതോടെയാണ് എന്തു പറ്റിയെന്നും വെള്ളം കൊടുക്കാനും പറയുന്നത്.
തിക്കു തിരക്കും: ഈ വർഷം അപകടങ്ങളേറെ
2025 ജനുവരി 8
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 സ്ത്രീകളടക്കം 6 പേർ മരിച്ചു. 12 പേർക്കു പരുക്ക്.
ജനുവരി 29
യുപിയിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 തീർഥാടകർ മരിച്ചു.
90 പേർക്കു പരുക്ക്.
ഫെബ്രുവരി 15
മഹാകുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 3 കുഞ്ഞുങ്ങൾ ഉൾപ്പെടെ 18 പേർ മരിച്ചു. 18 പേർക്കു ഗുരുതര പരുക്ക്.
മേയ് 3
വടക്കൻ ഗോവയിൽ ഷിർഗാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകൾ ഉൾപ്പെടെ 6 പേർ മരിച്ചു.
എഴുപതിലേറെപ്പേർക്കു പരുക്ക്.
ജൂൺ 4
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) കന്നി ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും 37 മരണം.
നൂറിലേറെപ്പേക്കു പരുക്ക്.
ജൂൺ 29
പുരി ജഗന്നാഥ ക്ഷേത്രത്തിനു 3 കിലോമീറ്റർ അകലെയുള്ള ദേവീ ക്ഷേത്രത്തിൽ ദർശനത്തിനുള്ള തിരക്കിനിടെ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ മരിച്ചു. 50 പേർക്കു പരുക്കേറ്റു.
ജൂലൈ 27
ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു.
28 പേർക്കു പരുക്കേറ്റു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]