കൊളാജൻ ഉൽപാദനം കുറയുന്നത് മൂലം മുഖത്ത് ചുളിവുകളും വരകളും വീഴുകയും ചർമ്മം തൂങ്ങാനുള്ള സാധ്യത കൂടുകയും ചെയ്യും. അതിനാല്‍ ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അത്തരം ചില പാനീയങ്ങളെ പരിചയപ്പെടാം.
1. മാതളം ജ്യൂസ്
മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും. അതിനാല്‍ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുഖത്തെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.
2. ഓറഞ്ച് ജ്യൂസ്
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
3. ക്യാരറ്റ് ജ്യൂസ്
വിറ്റാമിന്‍ സിയും ബീറ്റാ കരോട്ടിനും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
4. ചീര ജ്യൂസ്
ചീരയിലെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും. അതിനാല്‍ ചീര ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന് ഏറെ നല്ലതാണ്.
5. പൈനാപ്പിള്‍ ജ്യൂസ്
വിറ്റാമിന്‍ സി ഉള്ളതിനാല്‍ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും കൊളാജൻ ഉല്പാദിപ്പിക്കാനും ചര്‍മ്മത്തിലെ യുവത്വം നിലനിര്‍ത്താനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ചീത്ത കൊളസ്ട്രോളും അടിവയറിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും ഈ അഞ്ച് എണ്ണകള്‍
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]