തമിഴ് സിനിമാസ്വദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിരകൾ അണിനിരക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ അവസരത്തിൽ റിലീസ് അപ്ഡേറ്റാണ് വരുന്നത്. ഇനി പന്ത്രണ്ട് ദിവസമാണ് വേട്ടയ്യൻ റിലീസ് ചെയ്യാൻ ബാക്കിയുള്ളത്. ഒക്ടോബർ 10ന് ആണ് റിലീസ്.
ജയ് ഭീം എന്ന സൂര്യയുടെ ചിത്രത്തിന് ശേഷം ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് വേട്ടയ്യൻ. റാണ ദഗുബാട്ടി, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങിയവരും വേട്ടയ്യനിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിർമ്മാണം. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് ആണ്.
ടീസറിൽ ഞെട്ടിച്ച ‘1000 ബേബീസ്’; സൈക്കോളജിക്കൽ ത്രില്ലർ സീരീസ് ഉടൻ ഹോട്സ്റ്റാറില്
നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മനസിലായോ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫെസ്റ്റിവൽ മോഡിൽ അനിരുദ്ധ് അണിയിച്ചൊരുക്കിയ ഗാനരംഗത്ത് തകർത്താടുന്ന മഞ്ജു വാര്യരെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. റീൽസുകളിലും ഈ ഗാനം ട്രെന്റിങ്ങായി മാറി. മഞ്ജു വാര്യരുടെ മൂന്നാമത്തെ സിനിമയാണ് വേട്ടയ്യൻ. ധനുഷ് നായകനായി എത്തിയ അസുരൻ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ. രണ്ടാം വരവ് അജിത്ത് ചിത്രം തുനിവിലൂടെ ആയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. വിടുതലൈ 2 എന്ന ചിത്രവും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിജയ് സേതുപതിയാണ് നായകൻ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]