ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാം ചരൺ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിന്റെ സോംഗ് പ്രമോ വീഡിയോ പുറത്ത്. രാ മച്ചാ മച്ചാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രമോയാണ് റിലീസ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 30 തിങ്കളാഴ്ച പൂർണമായ ഗാനം റിലീസ് ചെയ്യും.
എല്ലാ സിനിമകളെയും പോലെ ഈ ഗാനരംഗത്ത് തകർപ്പൻ ഡാൻസ് നമ്പറുമായാണ് രാം ചരൺ എത്തുക എന്ന് പ്രമോയിൽ നിന്നും വ്യക്തമാണ്. തമൻ എസ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അനന്ത ശ്രീറാം എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് നകാഷ് അസീസ് ആണ്. എസ് ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍.
2021 രണ്ടാം പകുതിയിൽ ചിത്രീകരണം ആരംഭിച്ച ഗെയിം ചെയ്ഞ്ചറിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് അടുത്തിടെ നിർമാതാവായ ദിൽ രാജു അറിയിച്ചത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്.
മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. തമിഴ് സംവിധായകന് കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. തമൻ ആണ് സംഗീത നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ജരഗണ്ടി എന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.
രാജമൗലി സംവിധാനം ചെയ്ത ചിത്രം ആണ് ആര്‍ആര്‍ആര്‍. ലോകമെമ്പാടും ശ്രദ്ധനേടിയ ചിത്രത്തിലെ ഗാനം ഓസ്കാര്‍ വിന് കൂടിയാണ്. ജൂനിയര്‍ എന്‍ടിആറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ബസൂക്ക ഇനിയും വൈകുമോ? ആദ്യമെത്തുക ഗൗതം മേനോൻ പടമോ ? മമ്മൂട്ടി ചിത്രങ്ങളുടെ ചർച്ചകൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]