ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി. സത്തൂറിലെ സ്വകാര്യ പടക്കശാലയിലാണ് രാവിലെ 7 മണിക്ക് ശേഷം സ്ഫോടനമുണ്ടായത്. എട്ടേകാലോടെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് പൊള്ളലേറ്റു. ജില്ലയിൽ10 ദിവസത്തിനിടെ രണ്ടാം തവണയാണ് പടക്കശാലയിൽ പൊട്ടിത്തെറിയുണ്ടാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]