വീര യുഗ നായഗൻ വേല്‍പാരി സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ട്. തമിഴ് ഒരു നോവലാണ് ഇത്. സംവിധാനം എസ് ഷങ്കര്‍ ആണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സിനിമയാകുന്ന വേല്‍പാരിയുടെ ഒരു അപ്ഡേറ്റാണ് സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ചിത്രത്തില്‍ സൂര്യയാകും നായകൻ എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നത് പ്രതീക്ഷ നിറച്ച ഘടകമായിരുന്നതിനാല്‍ സംവിധായകന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ്. ചിയാൻ വിക്രമും സൂര്യക്കൊപ്പം ആ ചിത്രത്തില്‍ ഉണ്ടായേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതുവരെ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണമുണ്ടായിട്ടില്ല. നോവലിസ്റ്റ് വെങ്കടേശ്വരനാണ്.
തമിഴകത്ത് സൂര്യ നായകനായി ഇനി വരാനിരിക്കുന്ന ചിത്രം കങ്കുവയാണ്. സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണെന്നതും ചിത്രത്തില്‍ ആവേശമുണ്ടാക്കുന്നു. തീ എന്നാണ് കങ്കുവയുടെ അര്‍ഥമെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. അതായത് ദഹിപ്പിക്കാൻ പോന്ന ശക്തിയുള്ളവനെന്നാണ് ചിത്രത്തിന്റെ പേര് കങ്കുവയുടെ അര്‍ഥമെന്നാണ് റിപ്പോര്‍ട്ട്.
വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ് നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നിര്‍മാതാവിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടാക്കുന്നതാണ്.
Read More: മന്ത്രി നിര്‍ണായകമായ തീരുമാനമെടുത്തു, രജനികാന്ത് ചിത്രം വേട്ടൈയന് ഇനി തമിഴകത്ത് വിലസാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]