
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ രണ്ടാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയെന്ന സ്ഥാനം റിലയൻസിനാണ്. കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും ഹുറൂൺ പട്ടികയിൽ ‘അണ്ടർ 35’ പട്ടികയിൽ ഇടം നേടിയത്. മക്കളെയും മരുമക്കളെയും ചേർത്തുപിടിക്കുന്ന മുകേഷിന്റെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം ഈയടുത്താണ് കഴിഞ്ഞത്. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയ അനന്ത് അംബാനിയുടെ വധു രാധിക മർച്ചൻ്റ് എല്ലാവരുടെയും മനം കവർന്നിരുന്നു. മൂത്ത മകൻ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയാണോ അനന്ത് അംബാനിയുടെ ഭാര്യ രാധിക മർച്ചൻ്റ് ആണോ ഏറ്റവും സമ്പന്ന?
രണ്ട് മരുമക്കളും അവരുടെ കരിയറിൽ ശ്രദ്ധ പുലർത്തുന്നവരാണ്. പ്രമുഖ വ്യവസായി വിരേൻ മർച്ചന്റിന്റെ മകളാണ് രാധിക. എക്കോൾ മൊണ്ടിയേൽ വേൾഡ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ രാധിക പിന്നീട് മുംബൈയിലെ ബി ഡി സോമാനി ഇന്റർനാഷണൽ സ്കൂളിൽ ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമ നേടി. പിന്നീട് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിയിൽ രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും പഠനം നടത്തി. രാധിക മർച്ചന്റിന്റെ ആസ്തി ഏകദേശം 10 കോടി രൂപയോളം വരും.
ആകാശ് അംബാനിയുടെ ഭാര്യയായ ശ്ലോക മേത്ത പ്രശസ്ത വജ്ര വ്യവസായി റസൽ മേത്തയുടെ മകളാണ്. 2019 ൽ ആയിരുന്നു ആകാശ് അംബാനിയുമായുള്ള വിവാഹം. നിയമ ബിരുദധാരിയാണ് ശ്ലോക. പിന്നീട് പിതാവിന്റെ പാത പിന്തുടർന്ന്, 2014 ൽ കുടുംബ ബിസിനസായ റോസി ബ്ലൂ ഡയമണ്ട്സ് കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുകയാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്നും നിയമ പഠനം പൂർത്തിയാക്കി. ഏകദേശം 149 കോടി രൂപയാണ് ശ്ലോക മേത്തയുടെ ആസ്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]