കോളേജ് ഹോസ്റ്റലിലെ സൗകര്യങ്ങളെക്കുറിച്ച് വിദ്യാർത്ഥി പങ്കുവച്ച വീഡിയോ വൈറലാകുന്നു. ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ (എഐഐഎംഎസ്) എംബിബിഎസ് വിദ്യാർത്ഥിയാണ് റൂം ടൂർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ എയിംസിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. ‘റൂം ടൂർ ഒഫ് എയിംസ്, ഇവിടുത്തെ പഠന ചെലവ് വെറും 5,586 രൂപയാണ്. തികച്ചും ഫർണിഷ് ചെയ്ത ഹോസ്റ്റൽ റൂമിന്റെ വാടക പ്രതിമാസം 15 രൂപയാണ്. ഒരാൾക്ക് താമസിക്കാവുന്ന മുറിയാണ് ഇവിടെയുള്ളത്. അത്യാവശ്യം വലിപ്പമുള്ള ഒരു കട്ടിൽ, സ്റ്റഡി ടേബിൾ, കസേര, അലമാര തുടങ്ങി എല്ലാ സൗകര്യങ്ങളും മുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിമാസം വെറും നാല് രൂപയ്ക്ക് 24 മണിക്കൂറും വൈദ്യുതിയും ലഭിക്കും. റൂമിന്റെ ബാൽക്കണിയിൽ നിന്നാൽ മനോഹരമായ സൂര്യോദയവും ക്യാമ്പസിന്റെ മനോഹരമായ ദൃശ്യങ്ങളും കാണാം’, എന്നാണ് വീഡിയോയിൽ വിദ്യാർത്ഥി പറയുന്നത്.
🚨 AIIMS Deoghar room tour in Jharkhand. pic.twitter.com/NdCp5j38xx
— Indian Tech & Infra (@IndianTechGuide) September 24, 2024
വീഡിയോ വൈറലായതോടെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തുന്ന നിക്ഷേപത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ചർച്ചകളാണ് സമൂഹമാദ്ധ്യമത്തിൽ ഉയർന്നു വരുന്നത്. നീറ്റ് പരീക്ഷയിൽ എറ്റവും ഉന്നത വിജയം നേടുന്നവർക്കാണ് എയിംസിൽ പഠിക്കാൻ അവസരം ലഭിക്കുക എന്ന് അവിടുത്തെ വിദ്യാർത്ഥികളുടെ കഴിവിനെ പുകഴ്ത്തിക്കൊണ്ട് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദേവ്ഘർ എയിംസി്റെ മികച്ച സൌകര്യങ്ങളിൽ ആശ്ചര്യം രേഖപ്പെടുത്തിക്കൊണ്ടാണ് മറ്റൊരാൾ കമന്റിട്ടത്. ‘ലോക നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്ക് അതേ നിലവാരത്തിലുള്ള മികച്ച സൌകര്യങ്ങൾ, ഇന്ത്യാ ഗവൺമെന്റിന് നന്ദി’ എന്നാണ് ഒരാളുടെ കമന്റ്.ദേവ്ഘർ എയിംസ് സൗകര്യങ്ങൾ കാണാൻ അതിയായ താത്പര്യമുണ്ടെന്നും ജാർഖണ്ഡിലെ ആരോഗ്യ രംഗത്തെ മികച്ച ചുവടുവെപ്പാണിതെന്നും മറ്റൊരു സോഷ്യൽമീഡിയ ഉപയോക്താവ് കമന്റ് ചെയ്തു.