മുംബൈ: രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ൻ ഈ വർഷം ബോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. അജയ് ദേവ്ഗൺ ഡിസിപി ബാജിറാവു സിംഹമായി മൂന്നാം തവണയും തിരിച്ചെത്തുന്ന ചിത്രത്തില്‍ വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ആക്ഷൻ പ്രാധാന്യമുള്ള ചിത്രം ദീപാവലി റിലീസിന് ഒരുങ്ങുകയാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് സിങ്കം എഗെയ്ൻ ട്രെയിലർ 2024 ഒക്ടോബർ 3-ന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലർ വെളിപ്പെടുത്തലിനുള്ള തീയതി നിശ്ചയിച്ചതായി പ്രോജക്റ്റിനോട് അടുത്ത വൃത്തങ്ങൾ ഹോളിവുഡ് ഹംഗാമയോട് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഹിത് ഷെട്ടിയുടെ ഈ കോപ്പ് യൂണിവേഴ്സില് ഇൻസ്പെക്ടർ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗൺ എത്തുന്നത് സിങ്കം എഗെയ്നില്‍ എത്തുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ, പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ വന്‍ ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്റെ റീമേക്കായിരുന്നു ആദ്യ ചിത്രം.
തുടര്‍ന്ന് സിങ്കം റിട്ടേൺസ് 2014ൽ പുറത്തിറങ്ങി. അജയ് ദേവ്ഗൺ, കരീന കപൂർ അമോലെ ഗുപ്തേ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഫ്രാഞ്ചൈസിയിൽ രൺവീർ സിങ്ങിനെ അവതരിപ്പിച്ചുകൊണ്ട് 2018-ൽ പുറത്തിറങ്ങിയ സിംബ വന്‍ ഹിറ്റായിരുന്നു.
2021-ൽ സൂര്യവംശി പുറത്തിറങ്ങി അക്ഷയ് കുമാർ കോപ്പ് യൂണിവേഴ്സില് എത്തിയത് ഈ ചിത്രത്തോടെയാണ്. പുതിയ ചിത്രത്തില്‍ അജയ് ദേവഗണിന് പുറമേ രൺവീർ സിംഗ്, അക്ഷയ് കുമാർ, കരീന കപൂര്‍, അര്ജുന് കപൂര്‍, ജാക്കി ഷെറോഫ്, ദീപിക പാദുകോണ്‍, ടൈഗര്‍ ഷെറോഫ് എന്നിങ്ങനെ വന്താര നിരയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]