
അബുദാബി: യുഎഇയിലെ പാക് പൗരന്മാർക്കും തൊഴിൽതേടിയും വിസിറ്റ് വിസയിലും യുഎഇയിലെത്തുന്ന പാകിസ്ഥാനികൾക്കും മാർഗ നിർദേശവുമായി ദുബായിലെ പാകിസ്ഥാൻ കോൺസുലേറ്റ്. നിയമക്കുരുക്കുകളിൽ അകപ്പെടാതിരിക്കാൻ യുഎഇയിലെത്തുന്ന പാക് പൗരന്മാർ പ്രാദേശിക നിയമങ്ങളെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്ന് കോൺസുലേറ്റ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
പ്രാദേശിക നിയമങ്ങൾ ലംഘിക്കുന്നത് കോടതിയിൽ എത്തിച്ചേരുന്നതിലും തടവിനും പിഴ ഒടുക്കുന്നതിനും കാരണമാകുമെന്നും ചിലപ്പോൾ നാ
ടുകടത്തലിലേയ്ക്ക് വരെ വഴിവയ്ക്കുമെന്നും വീഡിയോയിൽ കോൺസുൽ ജനറൽ ഹുസൈൻ മുഹമ്മദ് വ്യക്തമാക്കുന്നു.
പാക് പൗരന്മാർക്ക് ഇഷ്യൂ ചെയ്യുന്ന ദുബായ് വിസകൾ ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് മുഖാന്തിരം പരിശോധിക്കാം. അബുദാബി, ഷാർജാ, ഫുജൈറ, അജ്മാൻ, റാസൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിലേയ്ക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി മുഖാന്തിരവും പരിശോധിക്കാം.
തൊഴിൽ തേടുന്നവർ സർക്കാർ സംവിധാനങ്ങൾ വഴി അവരുടെ തൊഴിൽ ദാതാക്കളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ മനസിലാക്കണം. ഇതിനായി അബുദാബിയിലെ പാകിസ്ഥാൻ എംബസിയുടെയോ കോൺസുലേറ്റ് ജനറൽ ഒഫ് പാകിസ്ഥാനെയോ സമീപിക്കാമെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.
തൊഴിൽ നിയമങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (എംഒഎച്ച്ആർഇ) വെബ്സൈറ്റിൽ നിന്ന് ലഭിക്കും. വിവരങ്ങൾക്കായി അപേക്ഷകർക്ക് ഇ-മെയിൽ, ചാറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ഇമിഗ്രേഷൻ, വിസ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അമേർ സെന്ററുകളിൽ ബന്ധപ്പെടാം. തൊഴിൽ പ്രശ്നങ്ങൾക്ക് തശീൽ കേന്ദ്രങ്ങളെ സമീപിക്കാം.
കുറ്റകൃത്യങ്ങൾ ഇരയാക്കപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കണം. ജോലിസ്ഥലത്ത് അവകാശ ലംഘനങ്ങൾ നേരിട്ടാൽ വർക്ക് പെർമിറ്റ് റദ്ദാക്കി ഒരു വർഷത്തിനുള്ളിൽ എംഒഎച്ച്ആർഇയെ അറിയിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യുഎഇയിലേയ്ക്കും പാകിസ്ഥാനിലേയ്ക്കും പണമയക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ തന്നെ ഉപയോഗിക്കണം. ഓൺലൈൻ, ക്രെഡിറ്റ് കാർഡ് ഫോർഡുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. തിരിച്ചറിയൽ രേഖകൾ, പാസ്പോർട്ട്, സിം കാർഡ്, എമിറേറ്റ് ഐഡി, ഇമെയിൽ തുടങ്ങിയവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. എല്ലാ പാകിസ്ഥാനികളും തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കണമെന്നും വീഡിയോയിൽ നിർദേശിക്കുന്നു.
മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ പോസ്റ്റ് ചെയ്യുകയോ പങ്കുവയ്ക്കുക ചെയ്യരുത്.
അശ്ലീലത, മനുഷ്യക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യരുത്.
മറ്റ് രാജ്യങ്ങളുടെ നയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്.
ഓൺലൈനിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തരുത്.
ഒരു പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കരുത്.
യുഎഇ നിയമങ്ങൾക്കും തത്വങ്ങൾക്കും സ്ഥാപനങ്ങൾക്കും ആളുകൾക്കും എതിരായ വാർത്തകളോ വീഡിയോകളോ ഫോട്ടോകളോ പ്രചരിപ്പിക്കുകയോ പങ്കിടുകയോ ചെയ്യരുത്.
വംശീയതയും വിദ്വേഷവും പ്രതിഫലിപ്പിക്കുന്നതും സമൂഹത്തിലെ സമാധാനത്തെ ബാധിക്കുന്നതുമായ ഉള്ളടക്കം പങ്കിടുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത്.
വ്യാജ ഇ-മെയിലുകളും വെബ്സൈറ്റുകളും അക്കൗണ്ടുകളും സൃഷ്ടിക്കരുത്.
സോഷ്യൽ മീഡിയയിൽ ആരെയും അപകീർത്തിപ്പെടുത്തുന്നത് കുറ്റകരമാണ്.
പ്രശ്നബാധിത പ്രദേശങ്ങളുടെ ചിത്രങ്ങൾ പകർത്തരുത്.
മറ്റുള്ളവരുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തരുത്.
മറ്റുള്ളവരുടെ ഫോട്ടോകളും വീഡിയോകളും അവരുടെ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുത്.
മറ്റുള്ളവരുടെ സ്വകാര്യതയും വ്യക്തിഗത വിവരങ്ങളും മാനിക്കുക.
കിംവദന്തികൾ പ്രചരിപ്പിക്കരുത്.
പാസ്വേഡുകൾ, ഒടിപി, എടിഎം പിൻ നമ്പറുകൾ എന്നിവ പങ്കിടരുത്.
നിങ്ങളുടെ തൊഴിലുടമയിൽ നിന്ന് ഒളിച്ചോടരുത്, പകരം, എംഒഎച്ച്ആർഇയുമായി ബന്ധപ്പെടുക.
ഏതെങ്കിലും സംസ്കാരം, മതം, ദേശീയത, രാജ്യം, ഗ്രൂപ്പ് മുതലായവയ്ക്കെതിരായ ഉള്ളടക്കം പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്.
ടൂറിസ്റ്റ്, വിസിറ്റ് വിസയിൽ യുഎഇയിൽ എത്തുന്നവർ തൊഴിൽ ചെയ്യരുത്.
ചെക്കുകളുടെ ആധികാരികത ഉറപ്പിക്കുക. ബൗൺസ് ചെക്കുകൾ ഗുരുതരമായ നിയമ സങ്കീർണതകൾ ഉണ്ടാക്കിയേക്കാം.
ഒരു ബ്ലാങ്ക് പേപ്പറിലും ചെക്കിലും ഒപ്പിടരുത്.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുക.
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുകളുടെ നിയമവശങ്ങൾ മനസിലാക്കുക.
മയക്കുമരുന്ന് ഉപയോഗം പാടില്ല.
രജിസ്റ്റർ ചെയ്യാത്ത ചാരിറ്റിക്ക് വേണ്ടി ഫണ്ട് ശേഖരിക്കരുത്.
കവർച്ച, മയക്കുമരുന്ന് കടത്ത്, തീവ്രവാദം എന്നിവയ്ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതായിരിക്കും.