കോഴിക്കോട്: മാങ്കാവ് ലുലു മാളിൽ പ്രയർ റൂമിൽ കയറി 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഫസിലുൽ റഹ്മാൻ(35) കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിയായ ഷാഹിന (39)എന്നിവരെയാണ് കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മിഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
26 നാണ് കേസിനാസ്പദമായ സംഭവം. ലുലു മാളിൽ രക്ഷിതാക്കളോടൊപ്പമെത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാൽ പവൻ സ്വർണമാലയാണ് പ്രതികൾ പിടിച്ചുപറിച്ചത് . ലുലു മാളിലെ തിരക്കിനിടയിൽ ആളുകളെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ പ്രതികൾ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ മാർഗം രക്ഷപ്പെടുകയായിരുന്നു . പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ കസബ പൊലീസ് ലുലു മാളിലെയും റെയിൽവേ സ്റ്റേഷനിലെയും നിരവധി സിസി ടി.വി ദൃശ്യങ്ങൾ പരിശോധന നടത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നു .പ്രതികൾ മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെെട്ടവരാണ്. കാസർകോട് പടന്നയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. നഷ്ടപ്പെട്ട സ്വർണമാലയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]