
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ശരീരത്തില്‍ ഇരുമ്പിന്റെ കുറവുണ്ടാകുന്നത്. ശരീരത്തില്‍ ഇരുമ്പ് കുറയുന്നത് ഊര്‍ജം കുറയാനും മാനസികാരോഗ്യത്തെയും വരെ ബാധിച്ചേക്കാം. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും.
ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നത് മൂലമാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് വിളര്‍ച്ചയ്ക്കുള്ള പരിഹാരം.
പച്ചക്കറികളും മാംസവും മാത്രമല്ല ചില വിത്തുകളും ഇരുമ്പിന്റെ കലവറയാണ്.
ഇരുമ്പിന്റെ അളവ് കൂടുതലടങ്ങിയ വിത്തുകള്‍ ഇവയാണ്.
ഇരുമ്പിന്റെ അളവ് ധാരാളമടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, വൈറ്റമിന്‍ ഇ, സെലെനിയം എന്നിവയും മത്തന്‍ വിത്തുകളിലുണ്ട്.
ധാരാളം ഇരുമ്പിന്റെ അംശവും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പ്രകാരം 100 ഗ്രാം എള്ളില്‍ 14.6mg ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
100 ഗ്രാം ചിയ വിത്തുകളില്‍ 5.73mg ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
100 ഗ്രാം പോപ്പി വിത്തുകളില്‍ 9.76mg ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]