കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തെ കളിയും മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം വൈകുന്നു. ആദ്യദിനത്തെ കളിയും മഴ മൂലം പലവട്ടം തടസപ്പെട്ടിരുന്നു. രാവിലെ മഴ മാറി നില്‍ക്കുയാണെങ്കിലും ഇന്നലെ രാത്രി പെയ്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കിടക്കുന്നതിനാല്‍ രാവിലെ ആദ്യ മണിക്കൂറില്‍ മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 40 റണ്‍സുമായി മൊനിമുള്‍ ഹഖും ആറ് റണ്‍സോടെ മുഷ്പീഖുര്‍ റഹീമുമാണ് ക്രീസില്‍.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് കരകയറിയത്. സാക്കിര്‍ ഹുസൈന് (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റൻ നജ്മുല്‍ ഹുസൈന് ഷാന്റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് ആദ്യ ദിനം നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര് അശ്വിന് ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യ ദിനം കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരെ ആദ്യ ദിനം വീഴ്ത്തിയത് ഒരേയൊരു വിക്കറ്റ്, പക്ഷെ ഏഷ്യൻ റെക്കോര്‍ഡിട്ട് അശ്വിന്
സ്കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. സാക്കിറിനെ റണ്‍സെടുക്കുന്നതിന് മുമ്പ് ആകാശ് ദീപ്, സ്ലിപ്പില്‍ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. 24 പന്തുകള്‍ നേരിട്ടെങ്കിലും സാക്കിറിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. പിന്നാലെ സഹ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമും മടങ്ങി. ആകാശിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു ഷദ്മാന്‍. പിന്നീട് മൊമിനുല്‍ – നജ്മുള്‍ വിട്ടുപിരിയാത്ത സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷാന്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ആര് അശ്വിന് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. 40 റണ്‍സെടുത്ത് നില്ക്കുന്ന മൊമിനുല്‍ ഹഖ് ഇതുവരെ ഏഴ് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]