
തിരുവനന്തപുരം: പാറശ്ശാല ഗാന്ധിപാർക്കിന് സമീപം അബി ന്യൂട്രിഷ്യൻ സെന്റര്‍ എന്ന പേരിലുള്ള സ്ഥാപനത്തിൽ ജോലിക്ക് കയറിയ ജീവനക്കാരിക്ക് എതിരെ സ്ഥാപന ഉടമ നടത്തിയ ലൈംഗിക അതിക്രമം നടത്തിയ ആൾ പിടിയിൽ. കേസിൽ നടത്തിപ്പുകാരനായ കന്യാകുമാരി ജില്ലയിലെ അടയ്ക്കാക്കുഴി, മങ്കുഴി, പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിൻ 42 നെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ് ഭാഗത്ത് വച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരി പാറശ്ശാല പൊലിസിൽ പരാതി നൽകിയിരുന്നു.
ഇയാൾക്കെതിരെ 2022-ലും പാറശ്ശാല പൊലീസ് സ്റ്റേഷനിലും പോക്സോ കേസിലും പ്രതിയാണ്. കൂടാതെ കാഞ്ഞിരംകുളം, മാരായമൂട്ടം ,സ്റ്റേഷനുകളിലും പോക്സോ കേസുകൾ ഉള്ളതാണ്. പാറശ്ശാല എസ്, ഹെച്ച്, ഓ, സജി .എസ്.എസ് ന്റെ നേതൃത്വത്തിലാണ് അറസ്റ്റ് പ്രതിയെ ‘കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്നോവ കാര്‍ ബൈക്കിലിടിച്ച് അപകടം; കമ്പ്യൂട്ടർ സർവ്വീസ് സെന്റർ നടത്തുന്ന യുവാവ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]