ഗാലെ: ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആധിപത്യം തുടര്‍ന്ന് ശ്രീലങ്കന്‍ താരം കാമിന്ദു മെന്‍ഡിസ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ പുറത്താവാതെ 182 റണ്‍സ് നേടിയതോടെ ഒരു റെക്കോര്‍ഡും കമിന്ദു സ്വന്തമാക്കി. ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനൊപ്പം എത്തിയിരിക്കുകയാണ് കാമിന്ദു. ഇക്കാര്യത്തില്കാമിന്ദുവിനൊപ്പം ഒന്നാം സ്ഥാനത്ത് മൂന്ന് പേര് കൂടിയുണ്ട്. മുന്‍ ഇംഗ്ലണ്ട് താരം ഹൊബെര്ട്ട് സട്ട്ക്ലിഫെ, മുന്‍ വിന്‍ഡീസ് താരം വീകെസ് എന്നിവരാണ് മറ്റുതാരങ്ങള്‍. നീല്‍ ഹാര്‍വി (ഓസ്ട്രേലിയ), വിനോദ് കാംബ്ലി (ഇന്ത്യ) എന്നിവരാണ് 14 ഇന്നിംഗ്സുകളില്‍ നിന്ന് 1000 പിന്നിട്ടവരാണ്.
വേഗത്തില്‍ അഞ്ച് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതുണ്ട് കാമിന്ദു. 13 ഇന്നിംഗ്സില്‍ നിന്നാണ് കാമിന്ദു അഞ്ച് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. എവേര്‍ട്ടണ്‍ വീക്സ് (10 ഇന്നിംഗ്സ്), സട്ട്ക്ലിഫെ (1), നീല്‍ ഹാര്‍വി (12), ബ്രാഡ്മാന് (13), ജോര്‍ജ് ഹെഡ്ലി (13) എന്നിവരാണ് മറ്റുതാരങ്ങള്‍. ഏറ്റവും വേഗത്തില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ഏഷ്യക്കാരനും കാമിന്ദു തന്നെ. പാകിസ്ഥാന്റെ ഫവാദ് ആലമിന്റെ റെക്കോര്‍ഡാണ് കാമിന്ദു തകര്‍ത്തത്. 22 ഇന്നിംഗ്സില്‍ നിന്നാണ് ഫവാദ് അഞ്ച് സെഞ്ചുറികള്‍ നേടിയത്.
കാണ്‍പൂര്‍ ടെസ്റ്റിനിടെ ബംഗ്ലാദേശ് ആരാധകന് ‘ടൈഗര്‍ റോബി’ക്ക് മര്‍ദ്ദനം! അടിവയറ്റില്‍ തൊഴിച്ചെന്ന് റോബി
അതേസമയം, കാമിന്ദുവിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഗാലെ ടെസ്റ്റില്‍ ശ്രീലങ്ക പിടിമുറുക്കി. രണ്ടാംദിനം അഞ്ചിന് 602 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു ശ്രീലങ്ക.കാമിന്ദുവിന് പുറമെ ദിനേശ് ചാണ്ഡിമല്‍ (116), കുശാല്‍ മെന്‍ഡിസ് (പുറത്താവാതെ 106) എന്നിവരും സെഞ്ചുറി നേടി. കാമിന്ദു – കുശാല്‍ സഖ്യം 200 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. 250 പന്തുകള്‍ നേരിട്ട കാമിന്ദു നാല് സിക്സും 16 ഫോറും നേടി. കുശാലിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും ആറ് ഫോറുമുണ്ടായിരുന്നു. 16 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ചണ്ഡിമലിന്റെ ഇന്നിംഗ്സ്. മൂവര്‍ക്കും പുറമെ എയ്ഞ്ചലോ മാത്യൂസ് (88), ധനഞ്ജയ ഡി സില്‍വ (44), ദിമുത് കരുണാരത്നെ (46) ഭേദപ്പെട്ട സംഭവാന നല്കി. പാതും നിസ്സങ്കയാണ് (1) പുറത്തായ മറ്റൊരു താരം. ഗ്ലെന്‍ ഫിലിപ്സ് കിവീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്തിട്ടുണ്ട്. കെയ്ന്‍ വില്യംസണ് (6), അജാസ് പട്ടേല്‍ (0) എന്നിവരാണ് ക്രീസില്‍. ടോം ലാഥം (2), ഡെവോണ്‍ കോണ്‍വെ (9) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]