മുകേഷ് അംബാനിയുടെ മക്കളായ ഇഷയും ആകാശും ഹുറൂൺ ഇന്ത്യ അണ്ടർ 35 റാങ്കിംഗിൽ ഇടം നേടി. 35 വയസ്സിന് താഴെയുള്ള 150 മികച്ച സംരംഭകരെ അടയാളപ്പെടുത്തുന്ന പട്ടികയാണ് ഇത്. റിലയൻസ് റീട്ടെയിലിലെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതകളിൽ ഒരാളാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിൻ്റെ ചെയർമാൻ ആണ് ആകാശ് അംബാനി.
‘ഹുറുൺ ഇന്ത്യ അണ്ടർ 35’ ൻ്റെ ആദ്യ പതിപ്പ് ഇന്നലെയാണ് പുറത്തിറക്കിയത്. ടീച്ചർമാരുടെ സഹകരണ പ്ലാറ്റ്ഫോമായ ടോഡിലിൻ്റെ സഹസ്ഥാപക പരിത പരേഖ് ആണ് ഇഷ അംബാനിയെ കൂടാതെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത. ഐഐടി കാൺപൂർ പൂർവ്വ വിദ്യാർത്ഥിയും ഷെയർചാറ്റിൻ്റെ സഹസ്ഥാപകനും സിഇഒയുമായ അങ്കുഷ് സച്ദേവയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ. പട്ടികയിലെ ഏഴ് സ്ത്രീകളിൽ നാല് പേരും അവരുടെ കുടുംബ ബിസിനസുകൾ മുന്നോട്ട് കൊണ്ടുപോകുകയാണ്
ഏറ്റവും കൂടുതൽ സംരംഭകരെ സൃഷ്ടിച്ച സ്ഥാപനം, 13 ബിരുദധാരികളുള്ള ഐഐടി മദ്രാസാണ്. 11 പേരുമായി ഐഐടി ബോംബെ രണ്ടാം സ്ഥാനത്തും 10 പേരുമായി ഐഐടി ഡൽഹി, ഐഐടി ഖരഗ്പൂർ മൂന്നാം സ്ഥാനത്തുമുണ്ട്
‘ഹുറുൺ ഇന്ത്യ അണ്ടർ 35’ പട്ടികയിൽ ഇടംപിടിച്ച മികച്ച 10 യുവ സംരംഭകർ:
1. ഇഷ അംബാനി
2. ആകാശ് അംബാനി
3. അങ്കുഷ് സച്ദേവ
4. ഹേമേഷ് സിംഗ്
5. വിനോദ് കുമാർ മീണ
6. രോഹൻ നായക്
7. അലഖ് പാണ്ഡെ
8. രാമൻഷു മഹൂർ
9. സുശാന്ത് ഗോയൽ
10. സുമിത് ഗുപ്ത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]