
മഹാരാഷ്ട്ര: മുസ്ലീം നേതാക്കളുടെ അഭ്യർത്ഥന പ്രകാരം സെപ്റ്റംബർ 29 അവധിയായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഈ വർഷം, ഗണേശോത്സവത്തിന്റെ അവസാന ദിവസമായ അനന്ത് ചതുർദശിയും മുഹമ്മദ് നബിയുടെ ജനനത്തെ അനുസ്മരിക്കുന്ന ഈദ്-ഇ-മിലാദ് ആഘോഷവും ഒരുമിച്ചു സെപ്റ്റംബർ 28 നാണ് വരുന്നത്.
മുംബൈയിലും മറ്റ് പ്രദേശങ്ങളിലും അനന്ത ചതുർദശിയിലും ഈദ്-ഇ-മിലാദിലും ഘോഷയാത്രകളുടെ പ്രാധാന്യം കണക്കിലെടുത്ത്, വേണ്ട നടപടികൾ സ്വീകരികണമെന്ന് അഖിലേന്ത്യാ ഖിലാഫത്ത് പ്രതിനിധികൾ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ സമീപിച്ച് അഭ്യർത്ഥിച്ചിരുന്നു.
രണ്ട് ദിവസങ്ങളിലും (സെപ്റ്റംബർ 28, 29) ഘോഷയാത്രകൾക്കുള്ള ക്രമീകരണങ്ങൾ പോലീസിന് ചെയ്യാൻ കഴിയുന്ന തരത്തിൽ സെപ്റ്റംബർ 29 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് പ്രതിനിധി സംഘം അഭ്യർത്ഥിച്ചു.അതിനാൽ വെള്ളിയാഴ്ചയും സർക്കാർ അവധി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു,” മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ തുടർച്ചയായി രണ്ട് അവധികൾ സംസ്ഥാനത്തിനു ആയിരിക്കും.
പോലീസ് ഉദ്യോഗസ്ഥരും മുസ്ലീം സംഘടനകളും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി പാൽഘർ പോലീസ് സൂപ്രണ്ട് (എസ്പി) ബാലാസാഹേബ് പാട്ടീൽ വെളിപ്പെടുത്തി. സാഹചര്യം കണക്കിലെടുത്ത് മുസ്ലീം പ്രതിനിധികൾ തങ്ങളുടെ ജാഥകൾ സെപ്റ്റംബർ 29 ലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി പോലീസ് സൂപ്രണ്ട് (എസ്പി) ബാലാസാഹേബ് പാട്ടീൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]