
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നാസിക്കിൽ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി. സംഭവത്തിൽ മൂന്ന് പേർക്ക് പരികേൽക്കുകയും വീടിന്റെ ജനാല കത്തിനശികുകയും ചെയ്തു.നാസികിലെ സിഡ്കോ ഉത്തം നഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനടുത്ത് ഒരു പെര്‍ഫ്യൂം ബോട്ടിലും ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട്കൾ ഉണ്ട്. ഇതും തീപടരുന്നതിന്റെ വ്യാപ്തി വർധിപ്പിച്ചു.
സ്ഫോടനത്തില്‍ വീടിന്റെ ജനാലകൾ കത്തിനശിച്ചതോടൊപ്പം സമീപത്തുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകൾ തകരുകയും ചെയ്തു.. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.
പൊട്ടിത്തെറിയില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]