
തേഞ്ഞിപ്പലം: ഡോ. ടോണി ഡാനിയല്‍ സ്മാരക 67ാമത് സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കം. 16 വയസ്സ് പൂര്‍ത്തിയായവരും അതിന് മുകളില്‍ പ്രായമുള്ളവരുമായ നാനൂറോളം പേര് മത്സരിക്കും. പുരുഷവിഭാഗം 10,000 മീറ്റര്‍ ഫൈനലോടെയാണ് തുടക്കമാകുക. ജൂനിയര്‍ മീറ്റില്‍ അണ്ടര്‍ 14, 16, 18, 20 വിഭാഗങ്ങളിലായി നാലായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും.ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെയാണ് ജൂനിയര്‍ മീറ്റ്. ഒക്ടോബര്‍ 15 മുതല്‍ 17 വരെ തെലങ്കാനയിലെ വാറങ്കലില്‍ നടക്കുന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്, നവംബര്‍ ഏഴ് മുതല്‍ 10 വരെ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നടക്കുന്ന നാഷനല്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്, ഒക്ടോബര്‍ 11 മുതല്‍ 14 വരെ ജാംഷഡ്പുരില്‍ നടക്കുന്ന നാഷനല്‍ ഓപണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്, ഗോവയില്‍ നടക്കുന്ന നാഷനല്‍ ഗെയിംസില്‍ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നിവക്കുള്ള കേരള ടീം സെലക്ഷന് ഈ മീറ്റില്നിന്നാകും. സീനിയര്‍, ജൂനിയര്‍ അത്ലറ്റിക്സില് നിലവിലെ ജേതാക്കള്‍ പാലക്കാടാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]