
ബെംഗലൂരു: ഏകദിന ലോകകപ്പില്‍ കളിക്കാനായി ഇന്ത്യയിലെത്തിയ നെതര്‍ലന്‍ഡ്സ് ടീമിനെ ബെംഗലൂരു വിമാനത്താവളത്തില്‍ മന്ത്രോച്ചാരണങ്ങളോടെ എതിരേറ്റ് ഇന്ത്യന്‍ ആരാധകന് . ബെംഗലൂരു വിമാനത്താവളത്തിലെത്തിയ നെതര്‍ലന്‍ഡ്സ് താരത്തെ അടുത്ത് നിര്‍ത്തി ആരാധകന് ഓം ഹ്രീം ക്രീം എന്ന് ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങി. ആരാധകന്റെ മന്ത്രോച്ചാരണം കഴിയും വരെ ക്ഷമയോടെ കാത്തു നിന്നതിനുശേഷമാണ് നെതര്‍ലന്‍ഡ് താരം മുന്നോട്ടുപോയത്.ബെഗംലൂരു വിമാനത്താവളത്തില്‍വെച്ച് അനുഗ്രഹം കിട്ടിയെന്നാണ് വീഡിയോ പങ്കുവെച്ച് നെതര്‍ലന്‍ഡ് എക്സില്‍ കുറിച്ചത്.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ രണ്ട് തവണ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇന്ഡീസിനെപ്പോലും അട്ടിമറിച്ചാണ് നെതര്‍ലന്‍ഡ്സ് ഇത്തവണ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.നേരത്തെ ഇന്ത്യയിലെത്തിയ നെതര്‍ലന്‍ഡ്സ് താരങ്ങള്‍ നെറ്റ് ബൗളര്‍മാരെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ പരസ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 120 കിലോ മീറ്റര്‍ വേഗത്തലെങ്കിലും പന്തെറിയാനാവുന്നരോ മിസ്റ്ററി സ്പിന്നര്‍മാരോ ആയ യുവതാരങ്ങളെ ആയിരുന്നു നെതര്‍ലന്‍ഡ്സിന്റെ ലോകകപ്പ് ക്യാംപിലേക്ക് നെറ്റ് ബൗളര്‍മാരായി ക്ഷണിച്ചത്.
ഓസ്ട്രേലിയന്‍ വംശജനായ സ്കോട് എഡ്വേര്‍ഡ്സ് നയിക്കുന്ന നെതര്‍ലന്‍ഡ്സ് ടീം ലോകകപ്പിന് മുന്നോടിയായി ആന്ധ്രയിലെ ആളൂരിലാണ് ക്യാംപ് ചെയ്തതത്. ഇതിനുശേഷം ഇന്നലെ കര്‍ണാട ടീമുുമായി നെതര്‍ലന്‍ഡ്സ് പരിശീലന മത്സരം കളിച്ചിരുന്നു. മനീഷ് പാണ്ഡേയുടെ സെഞ്ചുറി കരുത്തില്‍ കര്‍ണാടക നെതര്‍ലന്‍ഡ്സിനെ ഒരു വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു.
298 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന് കര്‍ണാടകക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയയുടെ(105) സെഞ്ചുറിയാണ് അവരെ ജയത്തിലെത്തിച്ചത്.തുടർച്ചയായ രണ്ടാം തവണയാണ് കര്‍ണാടക ഡച്ച് ടീമിനെ തോല്‍പ്പിക്കുന്നത്. കഴിഞ്ഞ മാസവും മൂന്ന് ദിവസത്തെ ക്യാംപിനായി നെതര്‍ലന്‍ഡ്സ് താരങ്ങള്‍ ബെംഗലൂരുവില്‍ എത്തിയിരുന്നു.
ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്ഡ ആറിന് പാക്കിസ്ഥാനെതിരെ ആണ് നെനതര്ലന്ഡ്സിന്റെ ആദ്യ മത്സരം.നവംബര്‍ 12നാണ് ഇന്ത്യ നെതര്‍ലന്‍ഡ്സ് പോരാട്ടം.
Last Updated Sep 28, 2023, 3:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]