

ഒറ്റയടിയ്ക്ക് 50 മെയിലുകള്‍ വരെ ഡീലിറ്റാക്കാം…! ഒരു വലിയ പണി കുറയ്ക്കാനുള്ള ഓപ്ഷൻ അവതരിപ്പിച്ച് ഗൂഗിള്‍; ഒരുപാട് നന്ദിയെന്ന് ഉപയോക്താക്കള്‍
കൊച്ചി: ജി മെയിലിന്റെ ഇൻബോക്സിലേക്ക് അനാവശ്യ ഇ മെയിലുകള്‍ വരുന്നത് പതിവാണ്.
ഇവ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
എന്നാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഗൂഗിള്‍.
ജി മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഒറ്റയടിയ്ക്ക് 50 മെയിലുകള്‍ വരെ ഡീലിറ്റാക്കാം. ജി മെയിലിന്റെ ആൻഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് പുതിയ ഫീച്ചര്‍ ലഭിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാംസങ് ഗാലക്സി, പിക്സല്‍ ഉപഭോക്താക്കള്‍ക്കും ആൻഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും നിലവില്‍ ഈ അപ്ഡേറ്റ് ലഭിക്കും. വൈകാതെ മറ്റ് ഫോണുകളിലും ഈ അപ്ഡേഷൻ ലഭിക്കുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫോണുകളില്‍ ഇത് ലഭിച്ചേക്കും.
പുതിയ അപ്ഡേഷൻ ജി മെയില്‍ ആപ്പിലെ സെലക്ട് ഓള് എന്ന ലേബലില്‍ ഉണ്ടാകും. ആദ്യത്തെ 50 ഇ മെയിലുകളാണ് ഇതില്‍ സെലക്ട് ചെയ്യുന്നത്.
ഡീലിറ്റ് ചെയ്യേണ്ടാത്ത ഇ മെയിലുകള്‍ അണ്‍ചെക്ക് ചെയ്ത് ഒഴിവാക്കാനാകും. ജി മെയിലിന്റെ വെബ് വേര്‍ഷനില്‍ നേരത്തെ തന്നെ ഈ സെറ്റിങ്സ് ഉണ്ട്. ജി മെയിലിന്റെ സൗജന്യ വേര്‍ഷൻ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഏറെ സഹായകരമാണ്.
15 ജിബി മാത്രമാണ് അതിലുള്ളത്. മെയിലിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പ്രധാനമായും ജി മെയിലിലെ സ്പേസില്‍ കടന്നു കയറുന്നത്. ഇ മെയിലുകള്‍ നീക്കം ചെയ്താല്‍ വലിയൊരളവില്‍ സ്പേസ് ലാഭിക്കാനാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]