
ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിച്ചവരാണോ? ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ മൂന്ന് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ നിക്ഷേപിക്കുന്നതിന് ആധാറും പാൻ കാർഡും നിർബന്ധമാണ് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെവൈസി നൽകുന്നതിന്റെ ഭാഗമായി ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.
:
ഇതിനകം നിക്ഷേപം തുടങ്ങിയവരാണെങ്കിൽ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ആധാർ നമ്പർ നൽകാം. പാനും ആധാറും അക്കൗണ്ടുമായി സമർപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
പുതിയതും നിലവിലുള്ളതുമായ നിക്ഷേപകർ സെപ്റ്റംബർ 30-നകം പാനും ആധാറും സമർപ്പിച്ചില്ലെങ്കിൽ, അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചേക്കാം. ആധാർ സമർപ്പിച്ചാൽ മാത്രമായിരിക്കും ഇവ പ്രവത്തന സജ്ജമാക്കാൻ കഴിയുക. ഇങ്ങനെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന ഒരു പലിശയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല, മാത്രമല്ല, വ്യക്തികൾക്ക് അവരുടെ പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്താൻ കഴിഞ്ഞേക്കില്ല. കൂടാതെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപ തുക ലഭിക്കില്ല.
:
ആധാർ സമർപ്പിക്കേണ്ട ചെറുകിട സമ്പാദ്യ പദ്ധതികളുടെ ലിസ്റ്റ് ഇതാ
1. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ
2. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്
3. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
4. സുകന്യ സമൃദ്ധി യോജന
5. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
6. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ
7. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
8. സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം
9. കിസാൻ വികാസ് പത്ര
Last Updated Sep 27, 2023, 7:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]