
ബോളിവുഡ് സിനിമയുടെ പരമ്പരാഗത മാര്ക്കറ്റുകളിലൊന്നല്ല കേരളം. ഏറ്റവും ശ്രദ്ധ നേടാറുള്ള ചില ചിത്രങ്ങള്‍ ഇവിടെ കളക്റ്റ് ചെയ്യാറുണ്ടെങ്കിലും കോളിവുഡ് ചിത്രങ്ങളുടെ ഇവിടുത്ത കളക്ഷനോട് താരതമ്യം പോലും അര്‍ഹിച്ചിരുന്നില്ല അവ.
എന്നാല്‍ ഷാരൂഖ് ഖാന്റെ പഠാന് അത് മാറ്റിയെഴുതിയിരുന്നു. ദേശീയ തലത്തില്‍ വന്ന പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ചിത്രത്തിന് കേരളത്തിലും ഗുണമായി മാറുകയായിരുന്നു.
പഠാന് ശേഷമെത്തുന്ന ഷാരൂഖ് ഖാന് ചിത്രം എന്നതുതന്നെ ആയിരുന്നു ജവാന്റെ യുഎസ്പി. എന്നാല്‍ പഠാന് ലഭിച്ചതുപോലെയുള്ള പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രമായിരുന്നില്ല ഈ ചിത്രത്തിന് ലഭിച്ചത്.
മറിച്ച് സമ്മിശ്ര അഭിപ്രായങ്ങള്‍ ആയിരുന്നു. എന്നിരുന്നാലും കിംഗ് ഖാന്റെ താരപ്പകിട്ട് ചിത്രത്തെ രക്ഷിച്ചിരിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി പിന്നിട്ട ചിത്രം കേരളത്തില്‍ എക്കാലത്തെയും വലിയ ബോളിവുഡ് ഹിറ്റ് ആയിരിക്കുകയാണ്.
കളക്ഷനില്‍ പഠാനെ മറികടന്നാണ് ജവാന് ഈ നേട്ടത്തില്‍ എത്തിയത്. 13.15 കോടിക്ക് മുകളിലാണ് ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്.
പഠാന് ലഭിച്ചതുപോലെയുള്ള പോസിറ്റീവ് അഭിപ്രായം വന്നിരുന്നുവെങ്കില്‍ ചിത്രം കേരളത്തില്‍ 20 കോടി നിഷ്പ്രയാസം നേടിയേനെയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അനുമാനം. അതേസമയം ആഗോള ബോക്സ് ഓഫീസിലും ജവാന് പഠാനെ മറികടക്കുമോയെന്ന് ബോളിവുഡ് വ്യവസായത്തിന്റെ കൌതുകമാണ്.
ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. ഇരുവരുടെയും ബോളിവുഡ് അരങ്ങേറ്റവുമായിരുന്നു ചിത്രം.
റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ വിഷ്ണു ആണ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍.
വിജയ് സേതുപതി പ്രതിനായക വേഷത്തിലെത്തിയ ചിത്രത്തില്‍ അതിഥിതാരമായി ദീപിക പദുകോണും എത്തുന്നു. പ്രിയാമണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
: ‘യഷ് 19’ ല്‍ ഇനിയും സര്‍പ്രൈസുകള്‍? ഹോളിവുഡ് സംവിധായകനുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി കന്നഡ സൂപ്പര്‍താരം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Last Updated Sep 27, 2023, 4:57 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]