

ഫുഡ് സേഫ്റ്റി ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; ഹോട്ടലുടമയില്‍നിന്ന് പണം വാങ്ങി; പിന്നാലെ ഹോട്ടലില്‍ തന്നെ ഭക്ഷണം കഴിച്ചു മടങ്ങി; തട്ടിപ്പുകാരനെ കുടുക്കി പൊലീസ്
സ്വന്തം ലേഖകൻ
കളമശേരി: ഫുഡ് സേഫ്റ്റി ഓഫീസര്‍ ചമഞ്ഞ് കടകളില്‍ നിന്ന് പണപ്പിരിവ് നടത്തിയ കൊല്ലം പത്തനാപുരം പാതരിക്കല്‍ ഇടത്തറ തച്ചൻകോട് പുത്തൻവീട്ടില്‍ താമസിക്കുന്ന പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി മനു മുഹരാജ് (47) പിടിയിലായി.
കഴിഞ്ഞ ബുധനാഴ്ച ഇടപ്പള്ളി ടോള്‍ ജംഗ്ഷന് സമീപം മലബാര്‍ ഹോട്ടലില്‍ ഒരു ടാക്സി കാറില്‍ എത്തിയ ഇയാള്‍ ഹോട്ടലില്‍ പരിശോധന നടത്തി, അടുക്കള വൃത്തിഹീനമാണെന്ന് പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം വാങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പണം കൈപ്പറ്റിയ ശേഷം അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച് സ്ഥലം വിട്ടു. സമീപത്തുള്ള റോയല്‍ സ്വീറ്റ്സ് ബേക്കറിയില്‍ എത്തി കബളിപ്പിക്കാൻ ശ്രമിച്ചു. ഇയാള്‍ വന്ന ടാക്സിയുടെ പണം കൊടുക്കാൻ ആവശ്യപ്പെട്ടതോടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബേക്കറി ഉടമ ഐ. ഡി കാര്‍ഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറില്‍ ഓടി കയറി രക്ഷപ്പെടുകയായിരുന്നു.
തട്ടിപ്പിനിരയായ ഹോട്ടലുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശേരി പൊലീസ് പ്രതിയെ പത്തനാപുരത്ത് വച്ച് പിടികൂടി. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. യുവതിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലും ഇയാളുടെ പേരില്‍ കേസുണ്ട്. ഇൻസ്പെക്ടര്‍ വിബിൻ ദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുധീര്‍, അജയകുമാര്‍ സീനിയര്‍ സി.പി.ഒ അനില്‍ കുമാര്‍, രതീഷ് കുമാര്‍, സിനു ചന്ദ്രൻ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]