
ഡോ. ജെസി സംവിധാനം ചെയ്ത നീതി എന്ന സിനിമയുടെ ട്രെയ്ലർ പ്രകാശനം എറണാകുളത്ത്, പ്രശസ്ത സംവിധായകൻ സിബി മലയിൽ, നടനും, സംവിധായകനുമായ ലാൽ എന്നിവർ നിർവ്വഹിച്ചു.
1949 ലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ – 15 ലെ ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി ” നീതി ” എന്ന ചലചിത്രം ഒക്ടോബർ മാസം തിയ്യേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു.
ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഡോ. ജെസി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ മൂന്ന് കഥകൾ അവതരിപ്പിക്കുന്ന ആന്തോളജി വിഭാഗത്തിൽപ്പെട്ട സിനിമയാണ് “നീതി”.
ആൽവിൻ ക്രിയേഷൻസിനു വേണ്ടി കഥ, സംഭാഷണം ,സംവിധാനം -ഡോ. ജെസി നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരുൺ ജയൻ, മഹേഷ് ജയൻ, വിനീത് വി ,ഡി.ഒ.പി -ടി.എസ്.ബാബു, തിരക്കഥ – ബാബു അത്താണി, എഡിറ്റർ, വി.എഫ്.എക്സ് – ഷമീർ, പശ്ചത്തല സംഗീതം – ഷേക്ക് ഇലാഹി, നൃത്തം – അമേഷ് കോഴിക്കോട്, കളറിംഗ് – ദീപക്,ശബ്ദ സമ്മിശ്രണം -ജോയ് മാധവ്, പി.ആർ.ഒ- അയ്മനം സാജൻ
അയ്മനം സാജൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]