

അഖില്‍ മാത്യു ബന്ധുവല്ല, സ്റ്റാഫ് മാത്രമാണ്; തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടും; പൊലീസ് അന്വേഷണത്തില്‍ ഗൂഢാലോചന പുറത്തുവരും; പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി തന്റെ പേഴ്സണല്‍ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിനോട് വിശദീകരണം തേടിയെന്നും തന്നെ മനഃപൂര്‍വം ഇതിലേക്ക് വലിച്ചിഴച്ചതാണെന്നാണ് അദ്ദേഹത്തിന്റെ മറുപടിയെന്നും മന്ത്രി പറഞ്ഞു. അഖില്‍ മാത്യു തന്റെ ബന്ധുവല്ലെന്നും പേഴ്സണല്‍ സ്റ്റാഫംഗം മാത്രമാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഹരിദാസൻ എന്നയാളുടെ പരാതി സെപ്തംബര്‍ 13ന് രജിസ്റ്റേഡ് പോസ്റ്റായി ലഭിച്ചിരുന്നു. പരാതിയില്‍ എന്റെ പേഴ്സണല്‍ സ്റ്റാഫംഗം പണം വാങ്ങിയെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. തുടര്‍ന്ന് തന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പി.എസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അഖില്‍ മാത്യുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]