First Published Sep 27, 2023, 8:18 PM IST ഉയർന്ന പലിശ ലഭിക്കുന്ന സുരക്ഷിതമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ കുട്ടികൾക്കും, മുതിർന്ന പൗരൻമാർക്കും, സ്ത്രീകൾക്കും, കർഷകർക്കുമൊക്കെ അനുയോജ്യമായ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ ഓപ്ഷുകൾ വാഗ്ദാനം ചെയ്യുന്നു. : കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; സ്വർണവും വജ്രവും തിളങ്ങുന്ന അംബാനി കുടുംബം പോസ്റ്റ് ഓഫീസ് സ്കീമിൽ.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി), 5 വർഷ കാലാവധിക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്) തുടങ്ങിയ വിവിധ ജനപ്രിയ പദ്ധതികളുണ്ട്. പോസ്റ്റ് ഓഫീസ് സ്കീമിലെ, 2023 ജൂലൈ-സെപ്റ്റംബർ പാദത്തിലെ പലിശ നിരക്കുകൾ ഇപ്രകാരമാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പിപിഎഫ് പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ്. പിപിഎഫ് പദ്ധതിയിൽ 500 രൂപ നിക്ഷേപിച്ചുകൊണ്ട് അംഗമാകാം.
പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്.
15 വർഷമാണ് ഒരു പിപിഎഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി. : അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര? സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന മുതിർന്ന പൗരൻമാർക്കായുള്ള ജനപ്രിയ സ്കീം ആണിത്.
നിലവിൽ 8.2 ശതമാനമാണ് പലിശ .30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. 60 വയ്സ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം സുകന്യ സമൃദ്ധി യോജന പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്.
സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക് : 12 ദിവസത്തേക്ക് ബാങ്കുകൾ തുറക്കില്ല; ഒക്ടോബറിലെ ബാങ്ക് അവധികൾ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്.
. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം.
7.7 ശതമാനമാണ് നിലവിലെ പലിശ Last Updated Sep 27, 2023, 8:18 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]