
മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ ചിത്രത്തിന് ഹരം എന്നാണ് പേര്. വിനീത് ശ്രീനിവാസൻ രചന നിർവഹിക്കുന്നു. ആദ്യമായാണ് മോഹൻലാൽ – പ്രിയദർശൻ ചിത്രത്തിന് വിനീത് ശ്രീനിവാസൻ രചന നിർവഹിക്കുന്നത്.അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.