
കൊല്ലം: ജില്ലയുടെ വൈജ്ഞാനിക മഹോത്സവമായ കൊല്ലം മഹോത്സവത്തോടനുബന്ധിച്ചു 29ന് വൈകിട്ട് 4ന് ചിന്നക്കട ബസ് സ്റ്റാൻഡിൽ മെഗാ തിരുവാതിര നടക്കും. കൊല്ലം എസ്.എൻ കോളേജിലെയും എസ്.എൻ വനിതാ കോളേജിലെയും വിദ്യാർത്ഥിനികളും കുടുംബശ്രീ വനിതകളും അണിനിരക്കും. എസ്.എൻ കോളേജ് അസി. പ്രൊഫ. പി.ജെ അർച്ചന, മുണ്ടയ്ക്കൽ മുൻ കൗൺസിലർ ഗിരിജ സുന്ദരൻ, എന്നിവരുടെ നേതൃത്വത്തിലാണ് തിരുവാതിര ടീം സജ്ജമാകുന്നത്.