
ഇറാഖ്: നിനവേ പ്രവിശ്യയിൽ കല്യാണമണ്ഡപത്തിൽ പടർന്ന വൻ തീപിടിത്തത്തിൽ 100 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ ഇറാഖിൽ ഒരു ക്രിസ്ത്യൻ വിവാഹത്തിന് ആതിഥ്യമരുളുന്ന ഹാളിലാണ് ദാരുണമായ സംഭവം . മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സംഭവത്തെ തുടർന്ന് പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇറാഖിലെ നിനെവേ പ്രവിശ്യയിലെ മൊസൂൾ നഗരത്തിനടുത്തുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ഹംദാനിയ പ്രദേശത്താണ് സംഭവം.
സംഭവത്തിൽ ഇറാഖ് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
നിനവേ പ്രവിശ്യയിലെ ആരോഗ്യ വകുപ്പ് മരണസംഖ്യ 114 ആയി സ്ഥിരീകരിച്ചു. 150 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് സെയ്ഫ് അൽ ബദർ പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. അതേസമയം, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും രാജ്യത്തെ ആഭ്യന്തര, ആരോഗ്യ ഉദ്യോഗസ്ഥരോട് വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]